ETV Bharat / bharat

പാകിസ്ഥാൻ ഭീകര വാദ പ്രവർത്തനങ്ങളെ പിന്തുണക്കുന്നുണ്ടെന്ന് എസ്. ജയ്ശങ്കർ - ഭീകരത വാദം

അതിർത്തി രാജ്യമായ പാകിസ്ഥാനുമായി പ്രശ്നങ്ങൾ മാത്രമാണ് നിലനിൽക്കുന്നതെന്നും പാകിസ്ഥാൻ ഭീകരവാദം തുടരുകയാണെന്നും ജയ്ശങ്കർ പറഞ്ഞു

ന്യൂഡൽഹി  new delhi  വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ  അയൽ രാജ്യങ്ങൾ  ഭീകരത വാദം  പാകിസ്ഥാൻ
പാകിസ്ഥാൻ ഭീകരത വാദ പ്രവർത്തനങ്ങളെ പിൻതുണക്കുന്നുണ്ടെന്ന് എസ്. ജയ്ശങ്കർ
author img

By

Published : Oct 16, 2020, 11:03 PM IST

ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരത വാദ പ്രവർത്തനങ്ങളെ പിൻതുണക്കുന്നുണ്ടെന്നും രാജ്യവുമായി സാധാരണ ബന്ധം സാധ്യമല്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച ഒരു ഓൺലെൻ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. സാധാരണ അയൽ രാജ്യങ്ങൾ തമ്മിൽ വാണിജ്യ ഇതര ബന്ധങ്ങൾ പുലർത്താറുണ്ടെന്നും അത്തരം രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണക്കില്ലെന്നും അദേഹം പറഞ്ഞു. എന്നാൽ അതിർത്തി രാജ്യമായ പാകിസ്ഥാനുമായി പ്രശ്നങ്ങൾ മാത്രമാണ് നിലനിൽക്കുന്നത് . തീവ്രവാദത്തെ പാകിസ്ഥാന്‍ പരസ്യമായി അംഗീകരിക്കുകയും ചെയ്യുന്നതായും ജയ്ശങ്കർ പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യയുമായി സാധാരണ വ്യാപാരം നടത്തുന്നില്ല. ഇരു രാജ്യങ്ങളും തമ്മിൽ സാധാരണ വിസ ബന്ധമില്ല. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം പാകിസ്ഥാൻ തടഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ പാകിസ്ഥാനുമായി ഒരു സാധാരണ ബന്ധം എന്നത് ഒരു വെല്ലുവിളിയാണെന്നും അദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.