ന്യൂഡൽഹി: ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ഇന്ന് ഉഭയകക്ഷി ചർച്ച നടത്തിയേക്കും. എസ്.സി.ഒ ഉച്ചക്കോടിയിൽ പങ്കെടുക്കാനായി നിലവിൽ ഇരുവരും മോസ്കോയിലുണ്ട്. ഉഭയകക്ഷി ചർച്ചകൾക്കു പുറമെ ഇന്ന് നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ ഭക്ഷണ വിരുന്നിലും ഇരുവരും മുഖാമുഖം വരുമെന്നും റിപ്പോർട്ടുകളുണ്ട്. എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യമന്ത്രിയുമായും എസ്‌സിഒ ഹോസ്റ്റ് സെർജി ലാവ്‌റോവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ ഉഭയകക്ഷി ചർച്ചക്ക് സാധ്യത - ഉഭയകക്ഷി ചർച്ച
ഷാങ്ഹായ് സഹകരണ സംഘടനയിൽ പങ്കെടുക്കാനായി ഇരുവരും മോസ്‌കോയിലുണ്ട്. വിദേശകാര്യമന്ത്രിമാരുടെ ഭക്ഷണ വിരുന്നിലും ഇരുവരും മുഖാമുഖം വരും.