ശ്രീനഗര്‍: തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുന്ന പിഡിപി യൂത്ത് പ്രസിഡന്‍റ് വഹീദ് പരയ്‌ക്ക് ജമ്മു കശ്‌മീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം. ബിജെപി സ്ഥാനാര്‍ഥി സാജദ് അഹമ്മദ് റെയ്‌നയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ യുവജന നേതാവിന്‍റെ വിജയത്തില്‍ അഭിമാനമുണ്ടെന്ന് പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വാഹീദ് പരയെ എന്‍ഐഎ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നും ജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും മെഹ്‌ബൂബ മുഫ്‌തി പറഞ്ഞു.
നവീദ് ബാബു-ദേവീന്ദര്‍ സിംഗ് കേസില്‍ ഹിസ്‌ബുള്‍ മുജാഹിദ്ദീനെ പിന്തുണച്ചെന്ന് ആരോപിച്ച് നവംബര്‍ 25നാണ് വാഹിദിനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കുന്നത്. തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു എന്‍ഐഎയുടെ നടപടി.