വൈ എസ് ആർ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റ്ജഗന്‍മോഹൻ റെഡ്ഡിക്കെതിരെ ആരോപണവുമായി ആന്ധ്രപ്രദേശ്ഐടി മന്ത്രി നര ലോകേഷ്. ടി ആർ എസ്സിന്‍റെ പിന്തുണയോടെ തെലങ്കാനയിൽ നിൽക്കുന്ന ജഗന്‍മോഹൻ റെഡ്ഡി ആന്ധ്രയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് നരലോകേഷ് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ആന്ധ്ര സര്‍ക്കാരില്‍ നിന്നും ശമ്പളവും പൊലീസ് സംരക്ഷണവും തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ വോട്ടും ആവശ്യപ്പെടുന്ന ജഗന്‍മോഹന്‍ റെഡ്ഡിക്ക് ആന്ധ്രയിലെ പൊലീസിലും വൈദ്യശാസ്ത്രത്തിലും വിശ്വാസമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയംതെലങ്കാനയില്‍ മൂന്ന്പ്രതിപക്ഷ എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് രേഗ കാന്ത റാവു, അത്രം സക്കു എന്നിവരും ടിഡിപിയില്‍ നിന്ന് സുന്ദര വെങ്കട്ട വീരയ്യയുമാണ് ടിആര്‍എസില്‍ ചേര്‍ന്നത്.പട്ടികവര്‍ഗക്കാരായ ഇവര്‍ ഏതാനും ദിവസം മുന്‍പ് കെസിആറിനെ കണ്ട് ഇവരുടെ ജില്ലകളിലും ഗിരിജനപ്രദേശങ്ങളിലും പട്ടിക വര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഇതിനുള്ള പരിഹാരം ഉടന്‍ കാണുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രസ്താവനയറക്കിയത്.എംഎല്‍എ സ്ഥാനം രാജിവെച്ച് ടിആര്‍എസ്ടിക്കറ്റില്‍ മത്സരിക്കാന്‍ സന്നദ്ധരാണെന്നും ഇവര്‍ അറിയിച്ചു.ഇതോടെ 119 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ അംഗസംഖ്യ 17 ആയി കുറഞ്ഞു.