ETV Bharat / bharat

ആന്ധ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻ ചന്ദ്രബാബു നായിഡു

ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള വളർച്ചാ നിരക്കിൽ വൻ ഇടിവുണ്ടാക്കിയതായി നായിഡു ആരോപിച്ചു.

author img

By

Published : Jun 3, 2020, 8:28 PM IST

അമരാവതി  ജഗൻ മോഹൻ റെഡ്ഡി  Jagan Reddy  NCB  ചന്ദ്രബാബു നായിഡു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി എൻ ചന്ദ്രബാബു നായിഡു

അമരാവതി : ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്‍റെ ഭരണം കാര്യക്ഷമമല്ലാത്തതും ക്രൂരവുമാണെന്ന് ആന്ധ്രാപ്രദേശ് പ്രതിപക്ഷ നേതാവ് എൻ ചന്ദ്രബാബു നായിഡു. റെഡ്ഡിയുടെ ഭരണം സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള വളർച്ചാ നിരക്കിൽ വൻ ഇടിവുണ്ടാക്കിയതായി നായിഡു ആരോപിച്ചു.

റെഡ്ഡിയുടെ താറുമാറായ ഭരണം ആന്ധ്രയിൽ നിന്ന് മാത്രമല്ല രാജ്യത്തുടനീളവും നിക്ഷേപങ്ങൾ നഷ്ടപ്പെടുത്തിയതിന് കാരണമായിട്ടുണ്ട്. സംസ്ഥാന വിഭജനം മൂലം 16,000 കോടി രൂപയുടെ കമ്മി ബജറ്റ് ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ടിഡിപി ഭരണത്തിൻ കീഴിൽ ആന്ധ്രാപ്രദേശ് വികസനത്തിൽ അതിവേഗം മുന്നേറ്റം നടത്തിയതായും നായിഡു ട്വീറ്റ് ചെയ്തു. ടിഡിപി ആന്ധ്രയെ ഒന്നാം നമ്പർ സംസ്ഥാനമാക്കി മാറ്റിയിരുന്നുവെന്നും തന്‍റെ അഞ്ച് വർഷത്തെ ഭരണം സംസ്ഥാനത്തിന് വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിനുള്ള അവാർഡുകൾ നേടിക്കൊടുത്തു എന്നും നായിഡു പറഞ്ഞു. ഉയർന്ന പ്രകടനത്തിൽ നിന്നും നേട്ടങ്ങളിൽ നിന്നും ആന്ധ്രാപ്രദേശ് ഇപ്പോൾ ഉപയോഗശൂന്യവും നിസ്സഹായവുമായ ഭരണത്തിനെതിരെ ദേശീയമായും അന്തർദ്ദേശീയമായും പരിഹസിക്കപ്പെടുകയാണെന്നും നായിഡു കൂട്ടിച്ചേർത്തു. തങ്ങളുടെ ഓഹരികൾക്കും നിക്ഷേപങ്ങൾക്കുമായി ഭരണകക്ഷിയായ വൈആർ‌എസ്‌സിപിയുടെ നേതാക്കൾ നിക്ഷേപകരെ ഉപദ്രവിക്കുകയും ഓടിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ഭരണാധികാരികൾ ഉത്തരവാദിത്തത്തോടെ പെരുമാറിയാൽ മാത്രമേ ജനങ്ങൾ സുരക്ഷിതരും സന്തുഷ്ടരുമായിരിക്കുമെന്നും എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഇന്നത്തെ ഭരണാധികാരികളുടെ കഴിവില്ലായ്മിൽ സംസ്ഥാനം ലോകത്തിന് മുന്നിൽ പരിഹാസപാത്രം ആവുകയാണെന്ന് ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.