ETV Bharat / bharat

രണ്ട് തീവ്രവാദികളുടെ തലയ്‌ക്ക് 15 ലക്ഷം വിലയിട്ട് ദോഡ പൊലീസ് - ദോഡ പൊലീസ്

ജമ്മു കശ്‌മീരിലെ ഗാട്ട് ഗ്രാമത്തില്‍ നിന്നുള്ള ഹറൂണ്‍ അബ്ബാസ് വാനി, മഞ്ച്മി സ്വദേശിയായ മസൂദ് അഹമ്മദ് എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

രണ്ട് തീവ്രവാദികളുടെ തലയ്‌ക്ക് 15 ലക്ഷം വിലയിട്ട് ദോഡ പൊലീസ്
author img

By

Published : Oct 22, 2019, 11:31 PM IST

ശ്രീനഗര്‍: പിടികിട്ടാപ്പുള്ളികളായ രണ്ട് തീവ്രവാദികളെ ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദോഡ പൊലീസ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പതിച്ചിട്ടുണ്ട്. ജമ്മു കശ്‌മീരിലെ ഗാട്ട് ഗ്രാമത്തില്‍ നിന്നുള്ള ഹറൂണ്‍ അബ്ബാസ് വാനി, മഞ്ച്മി സ്വദേശിയായ മസൂദ് അഹമ്മദ് എന്നിവരെയാണ് പൊലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഹറൂണ്‍ അബ്ബാസ് വാനി 2018 സെപ്‌റ്റംബറിലും, മസൂദ് അഹമ്മദ് ഈ മാസം ജൂണിലും തീവ്രവാദ ബന്ധമുള്ള സംഘടനകളില്‍ ചേര്‍ന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മേഖലയില്‍ ആദ്യമായാണ് തീവ്രവാദികളെ ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിക്കുന്നത്.

Intro:Body:

J-K: Police put Rs 15 lakh bounty on 2 Doda terrorists

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.