ജമ്മുകശ്‌മീര്‍: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് സാംബ ജില്ലയിൽ നിന്നുള്ള കുൽജീത് കുമാർ എന്ന വ്യക്തിയെ ജമ്മുകശ്‌മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. സാംബയിലെ പ്രധാന സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുകയായിരുന്നു കുൽജീത് എന്നും 2018 മുതൽ ഇത്തരം ഫോട്ടോകള്‍ പാക്കിസ്ഥാനിലേക്ക് അയക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. നിരവധി പ്രധാന സ്ഥലങ്ങളുടെ ഫോട്ടോകളുള്ള നാല് മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും ഇയാളുടെ കയ്യില്‍ നിന്ന് കണ്ടെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാരപ്പണിയിൽ പ്രതി എങ്ങനെ ഉൾപ്പെട്ടുവെന്നും അതിർത്തിക്കപ്പുറത്തേക്ക് അയച്ചവയുടെ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ ശ്രമിക്കുകയാണ്. സാംബ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും സീനിയർ പോലീസ് സൂപ്രണ്ട് രാജേഷ് ശർമ പറഞ്ഞു.
ജമ്മുകശ്മീരില്‍ പാക്കിസ്ഥാന്‍ ചാരന്‍ അറസ്റ്റില്‍ - പാക്കിസ്ഥാന്‍ ചാരന്‍ അറസ്റ്റില്‍
സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു