ബാരാമുള്ള (ജമ്മു കശ്‌മീര്‍): കശ്മീരില്‍ നിന്ന് ജെയ്ഷെ മുഹമ്മദ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്‌ച രാവിലെയാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കശ്‌മീര്‍ സോണ്‍ പൊലീസാണ് അറസ്റ്റ് വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
-
#Police in #Baramulla arrested one #active #terrorist affiliated with proscribed #terror #outfit #JeM. Arms & ammunition recovered. Case registered. Investigation in progress. @JmuKmrPolice
— Kashmir Zone Police (@KashmirPolice) October 6, 2019 " class="align-text-top noRightClick twitterSection" data="
">#Police in #Baramulla arrested one #active #terrorist affiliated with proscribed #terror #outfit #JeM. Arms & ammunition recovered. Case registered. Investigation in progress. @JmuKmrPolice
— Kashmir Zone Police (@KashmirPolice) October 6, 2019#Police in #Baramulla arrested one #active #terrorist affiliated with proscribed #terror #outfit #JeM. Arms & ammunition recovered. Case registered. Investigation in progress. @JmuKmrPolice
— Kashmir Zone Police (@KashmirPolice) October 6, 2019
ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കശ്‌മീരില്‍ കനത്ത സുരക്ഷയാണ് സൈന്യവും പൊലീസും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. കശ്‌മീരിന് പുറമേ ഗുജറാത്ത് തീരത്തും സൈന്യം ശക്‌തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ കച്ച് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാകിസ്ഥാനില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ട് കണ്ടെത്തിയിരുന്നു.