ശ്രീനഗർ: ജമ്മു കശ്‌മീരിൽ പുതുതായി 422 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ ജമ്മുവിലും 341 പേർ കശ്‌മീർ വാലിയിൽ നിന്നുള്ളവരുമാണ്. ഇതോടെ ആകെ കൊവിഡ് ബാധിതർ 28,892 ആയി. 24 മണിക്കൂറിൽ ആറ് കൊവിഡ് മരണമാണ് ജമ്മു കശ്‌മീരിൽ റിപ്പോർട്ട് ചെയ്‌തത്. കശ്‌മീർ വാലിയിലാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
നിലവിൽ 7,048 സജീവ കൊവിഡ് കേസുകളാണ് ജമ്മു കശ്‌മീരിലുള്ളത്. ജമ്മു കശ്‌മീരിലെ ആകെ കൊവിഡ് മരണം 548 ആയി. കശ്‌മീർ വാലിയിൽ 507 പേരും ജമ്മുവിൽ 41 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.