ETV Bharat / bharat

200 കിലോമീറ്റർ വാക്കത്തോൺ സംഘടിപ്പിക്കാൻ ഒരുങ്ങി ഐടിബിപി - ന്യൂഡൽഹി

എല്ലാ കേന്ദ്ര സായുധ പൊലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

ITBP to organise 200 km Walkathon under Fit India Movement in Rajasthan  Fit India Movement  Fit India Movement in Rajasthan  Rajasthan  200 km Walkathon  Walkathon  ITBP Walkathon  ഐടിബിപി  വാക്കത്തോൺ  ന്യൂഡൽഹി  ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം
200 കിലോമീറ്റർ നീളമുള്ള വാക്കത്തോൺ സംഘടിപ്പിക്കാൻ ഒരുങ്ങി ഐടിബിപി
author img

By

Published : Oct 26, 2020, 7:45 PM IST

ന്യൂഡൽഹി: ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് കീഴിൽ ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നും 200 കിലോമീറ്റർ വാക്കത്തോൺ സംഘടിപ്പിക്കാൻ ഒരുങ്ങി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). എല്ലാ കേന്ദ്ര സായുധ പൊലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. ജയ്‌സാൽമീറിലെ ഇന്തോ-പാക് അതിർത്തിയിൽ നിന്നാണ് വാക്കത്തോൺ ആരംഭിക്കുക.

കേന്ദ്രമന്ത്രി കിരൺ റിജ്ജു 200 കിലോമീറ്റർ നീളമുള്ള വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. ഞായറാഴ്ച, ഐടിബിപി ആസ്ഥാനത്ത് നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ ഐടിബിപിയും ലഡാക്ക് ആസ്ഥാനമായുള്ള ഫോഴ്‌സിന്‍റെ യൂണിറ്റുകളും ചേർന്ന് "റൺ ഫോർ യൂണിറ്റി" സംഘടിപ്പിച്ചിരുന്നു. വാക്കത്തോൺ സംഘടിപ്പിക്കുന്ന വിവരം ഐടിബിപി ട്വീറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.