ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വർധിച്ചുവരുന്ന കൊവിഡ് -19 കേസുകൾ കണക്കിലെടുത്ത് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍ററിലും ആശുപത്രിയിലും കിടക്കകളുടെ എണ്ണം വർധിപ്പിക്കും. 1000 കിടക്കകളുടെ എണ്ണം വർധിപ്പിക്കുമെന്ന്, ഐടിബിപി ഡയറക്ടർ ജനറൽ എസ്എസ് ദേസ്വാൾ പറഞ്ഞു.
ഇതുവരെ കൊവിഡ് സെന്‍ററിന്‍റെ പ്രവർത്തന ശേഷി 2,000 ആയിരുന്നു, 3,000 കിടക്കകൾ വരെ വർധിപിക്കുകയാണ്, അതിനാൽ ഡൽഹി-എൻസിആറിലെ എല്ലാ രോഗികൾക്കും ശരിയായ ചികിത്സ ലഭിക്കും. കിടക്കകളിൽ മെഡിക്കൽ ഓക്സിജൻ വിതരണവും ലഭ്യമാകും. മെഡിക്കൽ ഓക്‌സിജന്‍റെ കുറവ് ഇല്ലെന്നും ഡിജി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവിന് ശേഷം കൊവിഡ് -19 കേന്ദ്രത്തിൽ ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും ശേഷി വർധിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ മൂവായിരത്തോളം രോഗികളെ പരിചരിക്കാൻ ആവശ്യമായ മെഡിക്കൽ സ്റ്റാഫ് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.