ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്‌ച കാരണം റോഡില്‍ കുടുങ്ങിയ നാന്നൂറോളം പേരെ ടിബറ്റൻ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) രക്ഷപ്പെടുത്തി. സുഖോലി-മുസൂറി റോഡിലാണ് കനത്ത മഞ്ഞ് വീഴ്‌ച കാരണം ആളുകൾ കുടുങ്ങിയത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറോളം വാഹനമാണ് മേഖലയില്‍ ശനിയാഴ്‌ച മുതല്‍ കുടുങ്ങിക്കിടന്നത്. മുസൂറിയിലെ ഐടിബിപി ഉദ്യോഗസ്ഥർ റോഡില്‍ നിന്ന് മഞ്ഞ് നീക്കുകയും വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്ന് പോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു. മുസൂറിയില്‍ അടുത്തയാഴ്‌ചയും മഴയും മഞ്ഞുവീഴ്‌ചയും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്‌ച; നാന്നൂറോളം പേരെ രക്ഷപ്പെടുത്തി
സുഖോലി-മുസൂറി റോഡില്‍ കുടുങ്ങിക്കിടന്ന ആളുകളെ ടിബറ്റൻ ബോര്‍ഡര്‍ പൊലീസ് രക്ഷപ്പെടുത്തി
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്‌ച കാരണം റോഡില്‍ കുടുങ്ങിയ നാന്നൂറോളം പേരെ ടിബറ്റൻ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) രക്ഷപ്പെടുത്തി. സുഖോലി-മുസൂറി റോഡിലാണ് കനത്ത മഞ്ഞ് വീഴ്‌ച കാരണം ആളുകൾ കുടുങ്ങിയത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറോളം വാഹനമാണ് മേഖലയില്‍ ശനിയാഴ്‌ച മുതല്‍ കുടുങ്ങിക്കിടന്നത്. മുസൂറിയിലെ ഐടിബിപി ഉദ്യോഗസ്ഥർ റോഡില്‍ നിന്ന് മഞ്ഞ് നീക്കുകയും വാഹനങ്ങൾക്ക് സുരക്ഷിതമായി കടന്ന് പോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തു. മുസൂറിയില്‍ അടുത്തയാഴ്‌ചയും മഴയും മഞ്ഞുവീഴ്‌ചയും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.aninews.in/news/national/general-news/itbp-rescues-400-people-stranded-due-to-snowfall-in-uttarakhand20200105154917/
Conclusion: