റോം: കൊവിഡ് വൈറസ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ 475 പേർ മരിച്ചു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‍തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ലോംബാർഡി പ്രദേശത്താണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഇറ്റലിയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,978 ആയി ഉയർന്നു. ഇറ്റലിയിലെ മൊത്തം കേസുകളുടെ എണ്ണം 31,506 ൽ നിന്ന് 35,713 ആയി വർധിച്ചു. ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 8953 ആയി ഉയര്‍ന്നു. ലോകത്ത് 173 രാജ്യങ്ങളിലായി 218997 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവയിൽ ഭൂരിഭാഗവും യൂറോപ്പിലും പശ്ചിമ പസഫിക് മേഖലയിലുമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇറ്റലിക്കും സ്‍പെയിനിനും പിന്നാലെ ബെല്‍ജിയം, ഗ്രീസ്, പോര്‍ച്ചുഗല്‍, ചിലി എന്നീ രാജ്യങ്ങളും പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. അമേരിക്കയില്‍ രോഗ വ്യാപനം രൂക്ഷമാകുന്നതിടെ അമേരിക്ക-കാനഡ അതിര്‍ത്തി അടച്ചു. വൈറസ് വ്യാപനം തടയുന്നതിനായി പല രാജ്യങ്ങളും പൊതുപരിപാടികൾ റദ്ദാക്കുക, പൊതുയിടങ്ങൾ അടയക്കുക തുടങ്ങിയ കർശന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.