അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ വരദയ്യ പലേം മണ്ഡലിലുള്ള കൽക്കി ഭഗവാൻ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും ചെന്നൈ ആദായനികുതി വകുപ്പിന്‍റെ റെയ്‌ഡ്. ഭക്തരില്‍ നിന്നും സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപ ആശ്രമം സംഘാടകർ ദുരുപയോഗം ചെയ്തുവെന്നാരോപിച്ചായിരുന്നു റെയ്‌ഡ്. ഇത്തരം സംഭാവനകളുപയോഗിച്ച് ഭൂമി ഇടപാടുകൾ നടത്തിയെന്നും ആരോപണമുണ്ട്.
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കൽക്കി ആശ്രമങ്ങളിൽ റെയ്‌ഡ് നടത്താന്‍ ആദായനികുതി വകുപ്പ് എട്ട് പ്രത്യേക ടീമുകളെ നിയോഗിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആശ്രമവുമായി ബന്ധപ്പെട്ട സംഭാവനകളുടെയും ചെലവുകളുടെയും സന്നദ്ധപ്രവര്‍ത്തനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.