ETV Bharat / bharat

സാമ്പത്തിക രംഗത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം ശരിയെന്ന് സച്ചിന്‍ പൈലറ്റ് - Rahul

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പുട്ടുന്നു, 2.10 കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു, ശമ്പളം വെട്ടികുറക്കപ്പെട്ടു, ഇതിനിടെ ചൈന രാജ്യത്തേക്ക് കടന്നു കയറിയിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

സാമ്പത്തിക രംഗം  രാഹുല്‍ ഗാന്ധി  സച്ചിന്‍ പൈലറ്റ്  ജയ്പൂര്‍  അജയ് മാക്കന്‍  രാഹുല്‍ ഗാന്ധി  സച്ചിന്‍ പൈലറ്റ്  കോണ്‍ഗ്രസ്  Rahul  Pilot
സാമ്പത്തിക രംഗത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം ശരിയെന്ന് സച്ചിന്‍ പൈലറ്റ്
author img

By

Published : Sep 11, 2020, 5:49 PM IST

ജയ്പൂര്‍: രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണങ്ങള്‍ ശരിയെന്ന് മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പുട്ടുന്നു, 2.10 കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു, ശമ്പളം വെട്ടികുറക്കപ്പെട്ടു, ഇതിനിടെ ചൈന രാജ്യത്തേക്ക് കടന്നു കയറിയിട്ടുണ്ടെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു.

അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മറ്റ് വിഷയങ്ങള്‍ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ എന്ത് നിലപാട് സ്വീകരിച്ചാലും ജനങ്ങള്‍ കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി ട്വീറ്റുകളാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി രാജസ്ഥാനില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ച കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നത് നല്ല കാര്യമാണ്. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന അഭിപ്രയാങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.