ബെംഗളൂരു: ഇന്ത്യയുടെ അത്യാധുനിക ആശയ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ജിസാറ്റ്-30. പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കുറു ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. യൂറോപ്യൻ വിക്ഷേപണ വാഹനമായ അരിയാനെ-5 ആണ് ജിസാറ്റ്-30നെ ബഹിരാകാശത്ത് എത്തിച്ചത്. 38 മിനിട്ട് കൊണ്ട് വിക്ഷേപണം പൂർത്തിയായി. പേടകത്തില്‍ നിന്നും ഉപഗ്രഹം വിജയകരമായി വേര്‍പ്പെട്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
-
India's communication satellite #GSAT30 was successfully launched into a Geosynchronous Transfer Orbit by #Ariane5 #VA251.
— ISRO (@isro) January 16, 2020 " class="align-text-top noRightClick twitterSection" data="
Thanks for your support !!!
For details please visit: https://t.co/FveT3dGuo6
Image Courtesy: Arianespace pic.twitter.com/67csn0zZq7
">India's communication satellite #GSAT30 was successfully launched into a Geosynchronous Transfer Orbit by #Ariane5 #VA251.
— ISRO (@isro) January 16, 2020
Thanks for your support !!!
For details please visit: https://t.co/FveT3dGuo6
Image Courtesy: Arianespace pic.twitter.com/67csn0zZq7India's communication satellite #GSAT30 was successfully launched into a Geosynchronous Transfer Orbit by #Ariane5 #VA251.
— ISRO (@isro) January 16, 2020
Thanks for your support !!!
For details please visit: https://t.co/FveT3dGuo6
Image Courtesy: Arianespace pic.twitter.com/67csn0zZq7
3,357 കിലോഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. ഗ്രാമീണമേഖലയിൽ ഇന്‍റർനെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ഉപഗ്രഹം സഹായകമാകും. ടെലിവിഷൻ ബ്രോഡ്‌കാസ്റ്റ് അപ്‍ലിങ്കിങ്, ഡിഎസ്എൻജി തുടങ്ങിയ സേവനങ്ങൾക്കും ജിസാറ്റ്-30 മുതൽക്കൂട്ടാകും.