ശ്രീഹരികോട്ട: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഡയറക്ടര്‍ കെ ശിവന്‍ 'യങ് സയന്‍റിസ്റ്റ് പ്രോഗ്രം' (യുവിക) ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാപനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും നിന്നുള്ള വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ഥികളില്‍ സ്പേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താല്‍പര്യമുണ്ടാക്കുകയും സ്പേസ് സാങ്കേതിക വിദ്യയില്‍ അടിസ്ഥാനപരമായ അറിവ് നല്‍കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. രാജ്യത്തെ സ്പേസ് സാങ്കേതിക വിദ്യയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കി അവരെ മികച്ച ശാസ്ത്രജ്ഞരാക്കുമെന്നും കെ ശിവന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് പരിപാടി ലക്ഷ്യം വെക്കുന്നത് കാരണം അവരുടെ തൊഴില്‍ അവസരങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഘട്ടമാണിത്. അവരുടെ ജീവിതം ആസുത്രണം ചെയ്യുന്നതില്‍ ഈ പരിപാടി അവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ സര്‍ക്കാര്‍- പ്രൈവറ്റ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഈ പരിപാടിയുടെ ഭാഗമാകും. രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ രാജ്യത്തെ 110 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
വിക്രം സാരഭായ് സ്പേസ് സെന്‍റര്‍, ഐഎസ്ആര്‍ഒ തിരുവനന്തപുരം, യു ആര്‍ ആര്‍ റാവു സാറ്റലാറ്റ് സെന്‍റര്‍, ബെംഗലൂരു, സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍, അഹമ്മദാബാദ്,നോര്‍ത്ത് ഈസ്റ്റേണ്‍ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍, ഷിലോങ് എന്നിവിടങ്ങളില്‍ പരിശീലനം നടക്കും.
ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ ശിവന്‍ 'യങ് സയന്‍റിസ്റ്റ് പ്രോഗ്രം' ഉദ്ഘാടനം ചെയ്തു - കെ ശിവന്‍
സ്പേസ് സാങ്കേതിക വിദ്യയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കി അവരെ മികച്ച ശാസ്ത്രജ്ഞരാക്കുമെന്ന് കെ ശിവന്‍.

Conclusion: