ETV Bharat / bharat

കർഷക ബിൽ; ഇങ്ങനെയാണോ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടത്???? - farmer bill

ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷെ കോര്‍പ്പറേറ്റ് വമ്പന്മാരെ പിന്തുണയ്ക്കുന്ന സര്‍ക്കാരിന്‍റെ സമീപനം രാജ്യത്തെ കര്‍ഷകരുടെ സംഘടനകളെയെല്ലാം തീര്‍ത്തും പ്രകോപിതരാക്കിയിരിക്കുന്നു.

farmers  Is this how to give assurance to the farmers  ഇങ്ങനെയാണോ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കേണ്ടത്?  farmer bill  കർഷക ബിൽ
കർഷക ബിൽ
author img

By

Published : Sep 23, 2020, 5:48 PM IST

സുസ്ഥിര വരുമാനത്തിന്‍റെ അഭാവത്തില്‍ കൃഷി കൈവെടിയുന്ന കര്‍ഷകരുടെ എണ്ണം രാജ്യത്ത് ഓരോ വർഷവും വർധിച്ചു കൊണ്ടേയിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ കര്‍ഷകര്‍ക്ക് ക്ഷേമ പദ്ധതികൾ അനുവദിക്കേണ്ട സർക്കാർ പക്ഷെ ഏകോപിതമായ കാര്‍ഷിക പരിഷ്‌കരണങ്ങള്‍ കൊണ്ടു വരുന്നില്ല. ഈയിടെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷെ കോര്‍പ്പറേറ്റ് വമ്പന്മാരെ പിന്തുണയ്ക്കുന്ന സര്‍ക്കാരിന്‍റെ സമീപനം രാജ്യത്തെ കര്‍ഷകരുടെ സംഘടനകളെയെല്ലാം തീര്‍ത്തും പ്രകോപിതരാക്കിയിരിക്കുന്നു.

കർഷകർക്കായി അവതരിപ്പിച്ച ബില്ലുകൾ

കര്‍ഷകരുടെ ക്ഷേമത്തിനെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കൊണ്ടു വന്ന വിജ്ഞാപനങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയുണ്ടായി. അവയില്‍ ആദ്യത്തേത് രാജ്യത്ത് എവിടെയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു എന്നാണ് പറയുന്നത്.

രണ്ടാമത്തേത് വ്യാപാരികളുമായി കര്‍ഷകര്‍ ഉണ്ടാക്കുന്ന മുന്‍കൂട്ടിയുള്ള കരാറുകള്‍ക്ക് നിയമ സാധുത നല്‍കുന്നതാണ്. മൂന്നാമത്തേതാകട്ടെ പയർ വര്‍ഗങ്ങളും എണ്ണ കുരുക്കളും പോലുള്ള അവശ്യ വസ്തുക്കള്‍ സംഭരിച്ചു വെക്കുന്നതിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതും. രാജ്യത്തെവിടെയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്കുണ്ട് എന്ന് സര്‍ക്കാര്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നാല്‍ രാജ്യത്ത് 86 ശതമാനം വരുന്ന ചെറുകിട കര്‍ഷകര്‍ സ്വന്തം കടബാധ്യതകള്‍ ഒഴിഞ്ഞു കിട്ടുന്നതിനായി തങ്ങളുടെ വിളവുകള്‍ കൊയ്ത്തിടങ്ങളിൽ തന്നെ വിറ്റഴിക്കുവാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, അവര്‍ക്കെങ്ങനെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോയി വില്‍ക്കുവാനുള്ള കഴിവുണ്ടാകുന്നത്?

വ്യാപാരികള്‍ അവര്‍ക്കിടയില്‍ ഒരു ഗൂഢ സംഘത്തിന് രൂപം നൽകി കർഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ വില നല്‍കാതെ കര്‍ഷകർക്ക് കൃഷിയിലുള്ള താല്‍പ്പര്യം തന്നെ തല്ലി കെടുത്തുകയാണ്. നലവിലുള്ള നിയന്ത്രിത വിപണിയില്‍ തന്നെ യാതൊരു തരത്തിലുമുള്ള നടപടികളും എടുക്കാതെ നില കൊള്ളുന്ന ഭരണകൂടം രാജ്യത്തെ സ്വകാര്യ വ്യാപാരികളെ എങ്ങനെയാണ് നിയന്ത്രിക്കാന്‍ പോകുന്നത്? തെലങ്കാനയിലെ പരുത്തി വിപണിയില്‍ ഇത്തരത്തിലുള്ള മുതലെടുപ്പ് നമ്മള്‍ ഏറെകാലമായി കണ്ടു കൊണ്ടിരിക്കുകയാണ്. വ്യാപാരികളെ നിയന്ത്രിക്കുവാന്‍ കഴിയാത്ത വിപണന ഓഫീസര്‍മാര്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതും നമ്മള്‍ കണ്ടു വരുന്നു. ഭരണകര്‍ത്താക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി കൊണ്ട് തങ്ങളുടെ കാര്‍ഷിക വിളകള്‍ക്ക് താങ്ങു വില നേടിയെടുക്കുവാനുള്ള കര്‍ഷക പ്രക്ഷോഭങ്ങളും നമ്മള്‍ ഏറെ കണ്ടു കഴിഞ്ഞതാണ്.

വിപണന തീരുവ ഒന്നും തന്നെ നല്‍കാതെ രാജ്യത്തെവിടെയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കി കഴിഞ്ഞാല്‍ വരുമാനം ഇല്ലാതായി കാര്‍ഷികോല്‍പ്പന്ന ശാലകള്‍ തന്നെ അടച്ചു പൂട്ടേണ്ടി വരും. മാത്രമല്ല, സ്വതന്ത്ര വ്യാപാരത്തിന്റെ മറവില്‍ കര്‍ഷകരുടെ വേഷമെടുത്തണിഞ്ഞു കൊണ്ട് മറ്റുള്ളവരും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ആരംഭിക്കും.

അതിനാല്‍ ആത്യന്തികമായി സര്‍ക്കാരിന്റെ നടപടികളില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യമെന്തെന്നാല്‍ വ്യാപാരികളായിരിക്കും ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്നത് എന്നതു തന്നെയാണ്. ഈ വര്‍ഷം റാബി ചോളത്തിന്റെ താങ്ങുവില ക്വിന്റലിന് 2000 രൂപ ആയി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ 1300 രൂപ പോലും അതിനു ലഭിക്കുന്നില്ല എന്നുള്ളതാണ് വസ്തുത. ഇത്തരം ഒരു ഘട്ടത്തില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഉയര്‍ന്ന വില നല്‍കി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നതിനു പകരം, കര്‍ഷകരോട് അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എവിടെ വേണമെങ്കിലും വിൽക്കാന്‍ പറഞ്ഞാല്‍ അത് ഏത് തരത്തിലാണ് കര്‍ഷകരെ സഹായിക്കുവാന്‍ പോകുന്നത്? ഉയര്‍ന്ന വില ലഭിക്കുന്നതിനു വേണ്ടി മറ്റെവിടെയെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കര്‍ഷര്‍ ശ്രമിച്ചാല്‍ തന്നെയും, ഒന്നോ രണ്ടോ ഏക്കര്‍ കൃഷി ഭൂമി മാത്രമുള്ള ഒരു ചെറുകിട കര്‍ഷകന്‍ എങ്ങിനെയാണ് ഇത്രയും ദൂരം സഞ്ചരിച്ച് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക? അതിനാല്‍ ഈ വസ്തുതകള്‍ എല്ലാം തന്നെ അറിഞ്ഞു കൊണ്ടു തന്നെയാണ് സര്‍ക്കാര്‍ ഇത്തരം ഒരു നീക്കം നടത്തിയിരിക്കുന്നത് എന്ന് ഉറപ്പ്.

രണ്ടാമത്തെ ബില്ല്:

രണ്ടാമത്തെ ബില്ല് നമ്മള്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന മറ്റൊരു വസ്തുതയുണ്ട്. കമ്പനികളില്‍ നിന്നും സംഭരിക്കുന്ന ചില വിത്തുകള്‍ നിലവാരം കുറഞ്ഞവയാണെന്ന് തെളിയുമ്പോള്‍ പരിതാപകരമായ സ്ഥിതി വിശേഷത്തിലാവുന്ന സര്‍ക്കാരിന് കര്‍ഷകര്‍ക്ക് ഇതിന്‍റെ പേരില്‍ നല്‍കേണ്ട നഷ്ടപരിഹാരം കൂടി നല്‍കുവാന്‍ കഴിയുന്നില്ല.

ചില തരത്തിലുള്ള വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്‍കുമ്പോള്‍ അവരോട് ആ വിത്തുകള്‍ കൃഷി ചെയ്തു കഴിഞ്ഞാല്‍ വിളവുകള്‍ തങ്ങള്‍ വാങ്ങികൊള്ളാമെന്നുള്ള ഉറപ്പ് നല്‍കുന്ന ഒരു കരാര്‍ സര്‍ക്കാര്‍ കര്‍ഷകരുമായി ഉണ്ടാക്കുന്നതിനുള്ള വ്യവസ്ഥകളും ഈ ബില്ലിനകത്തുണ്ട്. മുന്‍ കാലങ്ങളില്‍ മാഞ്ചിയം, ജഫ്ര, തേക്ക് മരങ്ങള്‍, കറ്റാർവാഴ, ഡൂലഗൊണ്ടി, രാമ റോജ, സഫേദ് മുസ്ലി തുടങ്ങിയ പച്ചമരുന്ന് ചെടികള്‍ കൃഷി ചെയ്താല്‍ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്ന് ചില കമ്പനികള്‍ കര്‍ഷകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ഈ വിളകള്‍ക്ക് വേണ്ട വിത്തുകള്‍ നല്‍കി കഴിഞ്ഞാല്‍ അത്തരം കമ്പനികള്‍ അപ്രത്യക്ഷരാകും. അതോടു കൂടി ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റാതെ വരികയും ചെയ്യും.

കമ്പനികളുമായുള്ള കരാറുകള്‍ക്ക് നിയമപരമായ സാധുത നല്‍കി കഴിഞ്ഞാല്‍ പ്രസ്തുത കമ്പനികള്‍ വഞ്ചിക്കുന്നത് തങ്ങള്‍ക്ക് തടയുവാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറഞ്ഞു വരുന്നുണ്ട്. പക്ഷെ ഇത്തരത്തിലുള്ള രീതികള്‍ പരോക്ഷമായി “കരാര്‍ കൃഷിയിലേക്ക്'' വഴി വെയ്ക്കും. ഇങ്ങനെ കരാര്‍ കൃഷി രാജ്യം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞാല്‍ കാര്‍ഷിക മേഖല തന്നെ കോര്‍പ്പറേറ്റ് കമ്പനികളുടെ കൈകളിലമരുമെന്നും അതോടു കൂടി പാവപ്പെട്ട കര്‍ഷകര്‍ വെറും കൂലി പണിക്കാരായി മാറുമെന്നും ഭയപ്പെടുന്നു. വ്യാപാരികളുമായും പ്രസ്തുത കമ്പനികളുമായും കര്‍ഷകര്‍ ഉണ്ടാക്കുന്ന കരാറുകളുടെ കാര്യത്തില്‍ കാര്‍ഷിക വകുപ്പിന് യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്തവും ഇല്ല എന്നുള്ളതാണ് ഈ ബില്ലിലെ ഏറ്റവും വലിയ ന്യൂനത. ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്‌സി കമ്പനി എടുത്ത നിയമ നടപടികള്‍ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.

മൂന്നാമത്തെ ബില്ല്:

അവശ്യ വസ്തുക്കള്‍ സംഭരിച്ചു വെക്കുന്ന കാര്യത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ബില്ല്. യുദ്ധം അല്ലെങ്കില്‍ അത്തരത്തിലുള്ള പ്രതിസന്ധി വേളകളില്‍ ഒഴിച്ച് എണ്ണക്കുരുക്കള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ സംഭരിച്ച് വെക്കുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നും പാടില്ല എന്നതാണ് അവശ്യ വസ്തു നിയമത്തിന്‍റെ മുഖ്യമായ ലക്ഷ്യം. എന്നാല്‍ ഇത്തരം വസ്തുക്കള്‍ വന്‍ തോതില്‍ സംഭരിച്ച് വെക്കുന്നത് കാര്‍ഷിക ബിസിനസ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കും. കര്‍ഷകര്‍ക്കായിരിക്കില്ല നേട്ടമുണ്ടാവുക. തങ്ങളുടെ വിളവുകള്‍ കൊയ്തെടുക്കുന്ന വയലേലകളില്‍ വെച്ചു തന്നെ വില്‍ക്കുന്ന പാവപ്പെട്ട കര്‍ഷകരുടെ സ്ഥിതി മുതലെടുക്കും കാര്‍ഷിക, ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍. കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങി വന്‍ തോതില്‍ സംഭരിച്ചു വെക്കുവാനുള്ള സാധ്യതയാണ് ഈ ബിൽ വന്‍കിട കമ്പനികള്‍ക്ക് നല്‍കുന്നത്. വില വളരെയധികം കുറഞ്ഞ തോതില്‍ നില്‍ക്കുമ്പോള്‍ കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഈ വന്‍കിട കമ്പനികള്‍ അവ വന്‍ തോതില്‍ സംഭരിച്ചു വെക്കുകയും പിന്നീട് വില ഉയരുമ്പോള്‍ വിറ്റഴിക്കുകയും ചെയ്യും. അതിനാല്‍ പുതിയ ബില്ല് അവര്‍ക്ക് ഇത്തരത്തിലുള്ള മുതലെടുപ്പിനുള്ള സ്വാതന്ത്ര്യമാണ് നല്‍കുന്നത്. ഈ ബില്ലിലൂടെ ചില്ലറ വ്യാപാര ഏജന്‍സികള്‍ ആണ് നേട്ടം കൊയ്യാന്‍ പോകുന്നത് എന്നുള്ള കാര്യം വളരെ വ്യക്തമാണ്.

സര്‍ക്കാര്‍ തന്നെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങണം

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക എന്നുള്ള ലക്ഷ്യം കൈവരിക്കണമെങ്കില്‍ നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്ന നടപടികള്‍ ഒന്നും തന്നെ അതിന് ഒരു തരത്തിലും സഹായകരമാവാന്‍ പോകുന്നില്ല. ബിസിനസുകാരുടേയും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടേയും വരുമാനം പത്തിരട്ടിയായി വർധിക്കാന്‍ പോകുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കര്‍ഷകരെ സഹായിക്കണമെന്നാണ് സർക്കാർ ശരിക്കും ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്ക് ലാഭകരമായ താങ്ങുവില നല്‍കുന്നതിലൂടെ മാത്രം അത് സാധ്യമാകും. ഉല്‍പ്പാദന ചെലവിന പുറമെ കര്‍ഷകര്‍ക്ക് അധികമായി 50 ശതമാനം കൂടി നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഡോക്ടര്‍ സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് എങ്കില്‍ അതാണ് ചെയ്യേണ്ടത്. വെറും 22 തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ല സര്‍ക്കാര്‍ ഏറ്റവും ചുരുങ്ങിയ താങ്ങുവില നല്‍കേണ്ടത്. മറിച്ച്, രാജ്യത്ത് കൃഷി ചെയ്തു വരുന്ന എല്ലാ വിളകള്‍ക്കും അത് നല്‍കേണ്ടതുണ്ട്. ഒരു ഘട്ടത്തിൽ വില കുറവാണെങ്കില്‍ അവിടെ സര്‍ക്കാര്‍ ഇടപെടുകയും കര്‍ഷകര്‍ക്ക് നഷ്ടം ഒന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ തന്നെ വാങ്ങുകയോ അല്ലെങ്കില്‍ മഹിളാ സൊസൈറ്റികളെ ചുമതല ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്. നിരവധി വിളകള്‍ക്ക് ഭക്ഷ്യ സംസ്‌കരണ കരാറുകള്‍ രൂപം നല്‍കുമ്പോള്‍ ഒരു മധ്യവര്‍ത്തിയുടെ വേഷമാണ് സര്‍ക്കാര്‍ എടുത്തണിയേണ്ടത്. എല്ലാ കര്‍ഷകര്‍ക്കും ഗുണഫലം ഉണ്ടാവുകയും അവര്‍ക്ക് നിരന്തരമായ വരുമാനം ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന തരത്തിലാണ് ഭക്ഷ്യ സംസ്‌കരണ മേഖലയെ വിശാലമാക്കി എടുക്കേണ്ടത്. കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന അത്തരത്തിലുള്ള നടപടികള്‍ എടുക്കുന്നതിനു പകരം ബിസിനസുകാരെയും വന്‍ കിട വ്യവസായികളെയും സഹായിക്കുന്ന തീരുമാനങ്ങള്‍ കൈകൊള്ളുന്നത് കര്‍ഷകരുടെ ദുരിതം അവര്‍ക്ക് മുന്നില്‍ അടിയറ വെക്കുന്നതിനു തുല്യമാകുന്നു. അതേസമയം തന്നെ കുറെ വോട്ടുകള്‍ നേടിയെടുക്കുക എന്നുള്ള ലക്ഷ്യം മുന്നില്‍ വെച്ച് പിഎം കിസാന്‍ പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടു വരുമ്പോള്‍ അവ കര്‍ഷകരെയും സര്‍ക്കാരിനെ തന്നെയും വഞ്ചിക്കുന്നു എന്നതിലപ്പുറം മറ്റൊന്നുമാകുന്നില്ല.

- അമിര്‍നേനി, ഹരികൃഷ്ണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.