ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി ഏറ്റവും ദയനീയമായി ബാധിച്ച വിഭാഗമാണ് കുടിയേറ്റ തൊഴിലാളികൾ. നീണ്ടു പോകുന്ന ലോക്ക് ഡൗൺ മൂലം എത്രത്തോളം തൊഴിലാളികൾക്കാണ് ഉപജീവന മാർഗം നഷ്‌ടപ്പെട്ടത്, പട്ടിണിയിലായത് എന്ന കൃത്യമായ കണക്കുപോലും ഇല്ലാത്ത അവസ്ഥയിൽ തങ്ങളുടെ ജന്മനാടുകളിലേക്ക് മടങ്ങി വരാന്‍ അവര്‍ നടത്തുന്ന പോരാട്ടങ്ങളുടെ കാഴ്‌ചകൾ തീര്‍ത്തും അസ്വസ്ഥതയുണര്‍ത്തുന്നു. നഗരങ്ങളില്‍ നിന്നും സ്വദേശത്തേക്ക് പോകുന്ന ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ അവരോടുള്ള സാമൂഹിക-രാഷ്ട്രീയ അവഗണനയുടെ നേർചിത്രമാണ്.
കുടിയേറ്റ തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങള്‍ ഇളകി മറിയുമ്പോള്‍ അവര്‍ക്ക് സ്വദേശത്ത് എത്താൻ സംസ്ഥാന ഭരണകൂടങ്ങള്‍ പ്രത്യേക ട്രെയിൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇപ്പോഴും കാൽനടയായി തൊഴിലാളികൾ സഞ്ചരിക്കുന്നത് രാജ്യത്ത് എത്രത്തോളം അസമത്വത്തോടെയാണ് അവർ ജീവിക്കുന്നത് എന്ന കാര്യം വെളിപ്പെടുത്തുന്നു. ഒറ്റപ്പെടുത്തലും, ഭൗതിക സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതുമാണ് കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ അസമത്വം. ഒരു ഫാക്‌ടറിയിലെ ഉടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തിലുപരി അവരും മൂലധന ഉടമയുമായി യാതൊരു തരത്തിലുള്ള ബന്ധവും പുലര്‍ത്തുന്നില്ല. മൂലധന ഉടമകളുമായി ഈ തൊഴിലാളികളെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നതില്‍ നിണായകമായ പങ്ക് തൊഴിലാളി കോണ്‍ട്രാക്‌ടര്‍മാര്‍ക്കുണ്ട്. ഇതുമൂലം തൊഴിലാളികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയും തുടർന്ന് കോണ്‍ട്രാക്‌ടര്‍മാരെ കൂടുതല്‍ ആശ്രയിക്കേണ്ടിയും വരുന്നു.
കുടിയേറ്റ തൊഴിലാളികള്‍ കൂടുതലും സഞ്ചരിച്ച് തൊഴില്‍ കണ്ടെത്തുന്നവരാണ്. ഇക്കൂട്ടര്‍ പൂര്‍ണമായും കോണ്‍ട്രാക്‌ടര്‍മാരുടെ ദയയിലാണ് കഴിയുന്നത്. തങ്ങളുടെ അവകാശങ്ങളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചുമൊന്നും യാതൊരു ബോധ്യവും ഇവർക്കില്ല. മിക്കവരും തൊഴിലെടുക്കുന്ന വ്യവസായത്തെ കുറിച്ച് അറിയാത്തവരോ, രജിസ്റ്റര്‍ ചെയ്യപ്പെടാത്തവരോ ആയിരിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകുന്ന തൊഴിലാളികള്‍ വ്യവസായ മേഖലയെയും കോണ്‍ട്രാക്‌ടര്‍മാർക്കും ലാഭം നേടി കൊടുക്കുന്നു. അതേ സമയം ഇവർക്ക് സ്വന്തം താൽപര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നു. കോണ്‍ട്രാക്‌ടര്‍മാർ ഇടനിലക്കാരായി നിന്നു കൊണ്ട് വ്യവസായത്തില്‍ നിന്നും, അതിലൂടെ ഉൽപന്നങ്ങളില്‍ നിന്നും ഇവരെ അകറ്റി നിര്‍ത്തുന്ന പ്രവണത ഇന്ത്യയിലെ വളര്‍ച്ചയെയും അതിവേഗം നഗരവല്‍ക്കരണം നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളെയും ഒരു സാധാരണ ഘടകമായി മാറ്റിയിരിക്കുന്നു.
കുടിയേറ്റ തൊഴിലാളികള്‍ ഇന്ന് കടന്നു പോകുന്ന രാഷ്ട്രീയ അസമത്വത്തിനെ രണ്ട് നിർണായക ഘടകങ്ങളിലൂടെ വിശദീകരിക്കാം. ഒന്ന് അവര്‍ക്കില്ലാത്ത രാഷ്ട്രീയ സ്വാധീനവും, മറ്റൊന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവര്‍ക്കില്ലാതെ പോകുന്ന പ്രാതിനിധ്യം. സ്വദേശങ്ങളിൽ നിന്നും വളരെ ദൂരെയുള്ള നഗരങ്ങളിലേക്ക് കുടിയേറുന്നതോടെ ഈ തൊഴിലാളികള്‍ രാഷ്ട്രീയപരമായി ആര്‍ക്കും വേണ്ടാത്തവരായി മാറും. കാരണം ഇങ്ങനെ കുടിയേറി കഴിഞ്ഞാല്‍ അവര്‍ക്ക് തങ്ങളുടെ താൽപര്യങ്ങള്‍ സംരക്ഷിക്കാൻ രാഷ്ട്രീയ ചായ്‌വുകളോ അല്ലെങ്കില്‍ രാഷ്ട്രീയ സ്വാധീനമോ നഷ്‌ടമാകുന്നു. ഇവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരിക്കലും ഒരു വോട്ടർമാരായി കാണാറില്ല.
2018 ഡിസംബറില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഗുജറാത്തിലെ സൂറത്ത് സന്ദര്‍ശിച്ചു. 2019 ലെ സംസ്ഥാന, പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുമ്പാണിത്. ഒഡീഷക്കാരായ വലിയൊരു വിഭാഗം കുടിയേറ്റ തൊഴിലാളികളെ പാർട്ടിയിലേക്ക് സ്വാധീനിക്കുകയായിരുന്നു ലക്ഷ്യം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഫലങ്ങളെ ഭൂരിപക്ഷം കുടിയേറ്റ തൊഴിലാളികളും സ്വാധീനിക്കുന്നില്ല എന്നതിനാല്‍ കൊവിഡ് കാലത്ത് വലിയ പ്രയാസമൊന്നും കൂടാതെ അവരെ ഉപേക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞു. തൊഴിലാളികള്‍ എന്ന അസ്ഥിത്വം ഇവരെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കി. ഇവർ ഏതെങ്കിലും മതത്തിന്‍റെയോ ജാതിയുടെയോ പേരില്‍ തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് ഒരേയൊരു ആശ്വാസം. മറിച്ച് കുടിയേറ്റ തൊഴിലാളികള്‍ ഇന്ന് നേരിടുന്ന പ്രയാസങ്ങള്‍ ഏതെങ്കിലും ഒരു മതവുമായോ ജാതിയുമായോ ബന്ധപ്പെട്ടുള്ളതാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകുമായിരുന്ന പ്രതികരണം തീര്‍ത്തും വ്യത്യസ്‌തമാകുമായിരുന്നു.
അതിലുപരി ഒരു നിർണായക രാഷ്‌ട്രീയ ശക്തി എന്ന നിലയിൽ കുടിയേറ്റ തൊഴിലാളികളുടെ അസ്ഥിത്വം ക്ഷയിച്ചു കൊണ്ടിരിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇടം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നതിനുള്ള ഒരു വലിയ കാരണമാണെന്നും പറയാം. അതുപോലെ തന്നെ തൊഴിലാളി സംഘടനകള്‍ക്ക് പരിമിതമായ പങ്ക് മാത്രമെ ഇക്കാര്യങ്ങളില്‍ വഹിക്കാന്‍ കഴിയുന്നുള്ളൂവെന്നും മനസിലാക്കാം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ കൊണ്ടു വരുന്നതിനോ അല്ലെങ്കില്‍ ഇവർക്ക് കാര്യമായ തോതില്‍ എന്തെങ്കിലും സഹായം ചെയ്യുന്നതിനോ വലിയ ശ്രമങ്ങളൊന്നും തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന മൂന്നാമത്തെ അസമത്വം അവരുടെ സാമൂഹിക അവസ്ഥയാണ്. കാര്‍ഷിക മേഖലയിൽ നിന്നും വന്‍ തോതില്‍ നഗര മേഖലകളിലെ തൊഴിലിടങ്ങളിലേക്ക് കുടിയേറ്റം നടന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കൃഷിയില്‍ നിന്നും ഉണ്ടായ കുടിയേറ്റം തൊഴിലാളികളുടെ സാമൂഹിക സ്ഥിതിയില്‍ ഗണ്യമായ ഇടിവ് ഉണ്ടാക്കി. സ്വന്തം നാട്ടില്‍ ഒരു പരിധി വരെ സാമൂഹികമായ നല്ല സ്ഥിതിലുള്ളവരാണ് കര്‍ഷക തൊഴിലാളികളായിരിക്കാം ഇവർ. അതേ സമയം നഗരങ്ങളിൽ ഇതല്ല അവസ്ഥ. അവിടെ ഇവർ കുടിയേറ്റക്കാരായ തൊഴിലാളികളാണ്. ഈ കുടിയേറ്റം അവരുടെ സാമൂഹിക മൂലധനം കുറച്ചു. കര്‍ഷക തൊഴിലാളി എന്ന അസ്ഥിത്വത്തില്‍ നിന്നും കുടിയേറ്റ തൊഴിലാളി എന്ന നിലയിലേക്കുള്ള പരിണാമം അവര്‍ക്ക് നേരെ ഉണ്ടാകുന്ന സാമൂഹിക അവഗണനകൾ കൂട്ടുന്നു.
കൊവിഡ് പൊട്ടി പുറപ്പെടുകയും തുടര്‍ന്ന് ലോക്ക് ഡൗൺ നടപ്പാക്കുകയും ചെയ്‌തതോടെ കുടിയേറ്റ തൊഴിലാളികളുടെ പ്രയാസങ്ങള്‍ പുറത്തു വരാന്‍ തുടങ്ങി. അത് തൊഴിലുകള്‍ പെട്ടെന്ന് നഷ്‌ടപ്പെടുത്തി, വര്‍ഷങ്ങളായി ഈ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന നിരന്തരമായ അസമത്വങ്ങളുടെയും, അതുമൂലമുള്ള ദുരിതങ്ങളുടെയും ഫലമാണിത്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുമുള്ള പെട്ടെന്നുള്ള പ്രതികരണങ്ങള്‍ കുടിയേറ്റ തൊഴിലാളികളോടുള്ള അവഗണനയെ സൂചിപ്പിക്കുന്നു. സ്വന്തം അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ കുടിയേറ്റ തൊഴിലാളികളുടെ ശാക്തീകരിക്കണം നടപ്പാക്കിയാൽ ഭാവിയില്‍ ഇത്തരം സംഭവ വികാസങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം, അതിനായി പോരാടാം.