ETV Bharat / bharat

പണമാണോ ജീവിതത്തേക്കാൾ പ്രധാനമെന്ന് പുതിയ ട്രാഫിക് വർധനനിരക്കിൽ ഗഡ്‌കരി - Dakshinamurti Swayamsevak Ganeshotsav Mandal

മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പുതിയ മോട്ടോർ വാഹന നിയമത്തിലെ പിഴ വർദ്ധനവിനെ ന്യായീകരിക്കുകയും ജനങ്ങളുടെ ജീവൻ സംരക്ഷണമാണ് ഈ നീക്കത്തിന് പിന്നിലെ ഏക ലക്ഷ്യമെന്നും പറഞ്ഞു.

മോട്ടോർ വാഹനവകുപ്പിന്‍റെ പിഴ വർദ്ധനവിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി
author img

By

Published : Sep 8, 2019, 10:33 AM IST

നാഗ്‌പൂർ: പണത്തെ ജീവിതത്തേക്കാൾ പ്രാധാന്യമർഹിക്കുന്നുണ്ടോയെന്ന ചോദ്യവുമായി മോട്ടോർ വാഹന വകുപ്പിന്‍റെ പിഴ വർധനവിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. റോഡുകളിലെ സ്ഥിതി മെച്ചപ്പെടാൻ മോട്ടോർ വാഹന നിയമപ്രകാരം, പിഴ കുത്തനെ വർധിപ്പിച്ചതിനെ ഗഡ്‌കരി ന്യായീകരിച്ചു.
രാജ്യത്ത് 30 ശതമാനം ഡ്രൈവിംഗ് ലൈസൻസുകൾ വ്യാജമാണെന്നും അങ്ങനെ ആളുകൾ മരിക്കുന്നതിനാലാണ് കർശന നിയമങ്ങൾ ഉണ്ടാക്കിയതെന്നും ഗഡ്‌കരി ഒരു പരിപാടിയിൽ പറഞ്ഞു. ദക്ഷിണാമൂർത്തി സ്വയംസേവക് ഗണേശോത്സവ് മണ്ഡലിന്‍റെ 100 വർഷം പൂർത്തിയാകുന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
"നിയമത്തിൽ മാറ്റം വരുത്തിയതോടെ രാജ്യത്തുടനീളം ആർ‌.ടി‌.ഓക്ക് മുന്നിൽ വലിയ ജനക്കൂട്ടമാണുള്ളത്, ആളുകൾ വാഹനങ്ങൾ കൃത്യമായി ഇൻഷ്വർ ചെയ്യുകയും ഹെൽമെറ്റ് വാങ്ങുകയും ചെയ്യുന്നു. ഇവയെല്ലാം അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും," ഗഡ്കരി പറഞ്ഞു.
നിയമത്തിൽ വന്ന മാറ്റം ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാണെന്നും പൈസാ ശേഖരണം ഈ മാറ്റത്തിന്‍റെ ഉദ്ദേശ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മോട്ടോർ വാഹന നിയമം ഡ്രൈവിംഗ് പിശകുകൾക്കുള്ള പിഴകൾ വർധിപ്പിച്ചു. മോട്ടോർ വാഹന ഭേദഗതി നിയമം 2019ലെ വ്യവസ്ഥകൾ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സെപ്റ്റംബർ ഒന്ന് മുതൽ ഇത് നടപ്പാക്കുകയും ചെയ്തു.

Intro:Body:

etvbharat.com/english/national/bharat/bharat-news/is-money-more-important-than-life-gadkari-on-fine-hike-for-traffic-violation/na20190908061923863

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.