ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നു. ഇതിനായി ഉദ്യോഗസ്ഥരുടെ പാനലിന് രൂപം നൽകും.
തെരഞ്ഞെടുപ്പു കമ്മീഷനുള്ളിൽ ചർച്ച ചെയ്ത ശേഷമാണ് പാനൽ രൂപികരിക്കാൻ തീരുമാനിച്ചത്. കൂടാതെ പ്രസംഗത്തിന്‍റെ പകർപ്പ് സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ അത്യാവശ്യം എന്തായിരുന്നെന്നും കമ്മീഷൻ പരിശോധിക്കും.
ബുധനാഴ്ച രാവിലെയാണ് ഉപഗ്രഹ വേധ മിസൈൽ വിജയകരമായി ഇന്ത്യ പരീക്ഷിച്ച കാര്യം അറിയിച്ച് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 11.16നാണ് ഉപഗ്രഹം പരീക്ഷിച്ചത്. ശേഷംഒരു മണിക്കൂർ കഴിഞ്ഞാണ്മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അതേസമയം രാഷ്ട്രീയമായി നേട്ടം ലക്ഷ്യംവെച്ചാണ് മോദിയുടെ പ്രവർത്തിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.