ന്യൂഡല്‍ഹി കൊവിഡ്-19 കാലത്ത് ആരോരുമില്ലാത്തവര്‍ക്ക് തണലായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി). ഒരാഴ്ചക്കിടെ 1.86 ലക്ഷം പാവങ്ങള്‍ക്കാണ് കോര്‍പ്പറേഷന്‍ ഭക്ഷണം നല്‍കിയത്.
രാജ്യത്തിന്‍റെ നല് സോണുകളിലും വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളാണ് നല്‍കിയത്. മാര്‍ച്ച് 28നാണ് കോര്‍പ്പറേഷന്‍ പരിപാടി ആരംഭിച്ചത്. 186140 പേര്‍ക്ക് ഇതുവരെ ഭക്ഷണം നല്‍കി. തങ്ങളുടെ ഭക്ഷണ നിര്‍മാണ ശാലകളില്‍ തന്നെയാണ് ഇവ നിര്‍മിച്ചതെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.
30 അടുക്കളകളാണ് രാജ്യത്തുള്ളത്. വിലിയ രീതിയില്‍ ഭക്ഷണം പാകം ചെയ്ത് ചെറിയ പേപ്പര്‍ പ്ലേറ്റുകളിലാക്കിയാണ് വിതരണം. മാര്‍ച്ച് 28ന് 2500 ഭക്ഷണ പൊതികളാണ് കൊടുത്തതെങ്കില്‍ ഏപ്രില്‍ മൂന്നിനത് 43100 ആയെന്ന് ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം അറിയിച്ചു. ആര്‍.പി.എഫും ഭക്ഷണവിതരണ രംഗത്ത് സജീവമാണ്.