ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ നീതി ആയോഗ് മുൻ സിഇഒ സിന്ദുശ്രീ ഖുല്ലർക്കും മറ്റ് പ്രതികൾക്കും ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ധനമന്ത്രി പ്രദീപ് കുമാർ ബഗ്ഗയ്ക്കും മുൻ എഫ്‌ഐപിബി ഡയറക്ടർ പ്രഭോദ് സക്‌സേനക്കും ഫോറിൻ ട്രേഡ് ജോയിന്‍റ് സെക്രട്ടറി ഡിഇഎ അനൂപ് കെ. പൂജാരി എന്നിവർക്കും സ്‌പെഷ്യൽ ജഡ്ജ് അജയ് കുമാർ കുഹാർ ഇടക്കാല ജാമ്യം അനുവദിച്ചു. ഒരാള്‍ ജാമ്യവും ഒരുലക്ഷം രൂപ വ്യക്തിഗത ബോണ്ടും കെട്ടിവച്ചാണ് ജാമ്യം നല്‍കിയത്. കേസ് നടപടിക്കിടെ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ കോടതിയിൽ ഹാജരാക്കി. ഡിസംബർ പതിനേഴിനാണ് കേസിലെ വാദം തുടരുക.
ഐഎൻഎക്സ് മീഡിയ അഴിമതി; നീതി ആയോഗ് മുൻ സിഇഒ സിന്ദുശ്രീ ഖുല്ലർക്ക് ഇടക്കാല ജാമ്യം - നീതി ആയോഗ് മുൻ സിഈഓ സിന്ദുശ്രീ ഖുല്ലർ
ഒരാള്‍ ജാമ്യവും ഒരുലക്ഷം രൂപ വ്യക്തിഗത ബോണ്ടും കെട്ടിവച്ചാണ് ജാമ്യം നല്‍കിയത്

Conclusion: