ETV Bharat / bharat

ഐഎന്‍എക്സ് മീഡിയ കേസ്: പി.ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു - latest p chidambaram

കാര്‍ത്തി ചിദംബരം,പീറ്റര്‍ മുഖര്‍ജി,ഇന്ദ്രാണി മുഖര്‍ജി തുടങ്ങി 14 പേര്‍ കുറ്റപത്രത്തിലുണ്ട്.

ഐഎന്‍എക്സ് മീഡിയ കേസ്: പി.ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
author img

By

Published : Oct 18, 2019, 3:20 PM IST

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ഒക്ടോബര്‍ 21 തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം,പീറ്റര്‍ മുഖര്‍ജി,ഇന്ദ്രാണി മുഖര്‍ജി തുടങ്ങി 14 പേരാണ് കുറ്റപത്രത്തിലുള്ളത്.

ഒക്ടോബര്‍ 24 വരെ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് കോടതി അനുമതി നല്‍കിയിരുന്നു.ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡിയും നീട്ടിയിരുന്നു. ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ അഴിമതികേസില്‍ അറസ്റ്റ് ചെയ്തത്.

ചിദംബരം മന്ത്രിയായിരിക്കെ 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് അനുവദിച്ച വിദേശ നിക്ഷേപ പ്രമോഷന്‍ ക്ലിയറന്‍സില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് 2017 മെയ് 15നാണ് ചിദംബരത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.