ETV Bharat / bharat

ഇലക്‌ട്രോണിക് വാഹനങ്ങളും അവ നേരിടുന്ന വെല്ലുവിളികളും

ഇന്ധന കാറുകളുമായി മൽസരത്തിന് സജ്ജമാകാൻ ഇലക്‌ട്രിക്‌ വാഹന വിപണിക്ക്‌ 2030 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്‌

Introduction of electric vehicles in India and its challenges  ഇലക്‌ട്രോണിക് വാഹനങ്ങളും അവ നേരിടുന്ന വെല്ലുവിളികളും  A Future with domestic batteries  Lack of infrastructure  new goal for the industry  electric vehicles  Hyundai Motor Corporation  One hundred percent of the country is not electrified.  corporate average fuel economy
ഇലക്‌ട്രോണിക് വാഹനങ്ങളും അവ നേരിടുന്ന വെല്ലുവിളികളും
author img

By

Published : Dec 8, 2019, 7:12 PM IST

ഇന്ത്യയിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ശൈശവദശ പിന്നിടുന്നേയുള്ളു. പരിസ്ഥിതിക്ക് അനുയോജ്യമായ ഗതാഗത സംവിധാനങ്ങൾ നടപ്പിലായാല്‍ അത് രാജ്യത്ത് വലിയ മാറ്റത്തിന് ഇടവരുത്തും. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ അന്തരീക്ഷ മലിനീകരണത്തിന്‍റെ ദൂഷ്യഫലങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ. ഇലക്‌ട്രിക്‌ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശബ്‌ദ മലിനീകരണം കുറയും കൂടാതെ വായുമലിനീകരണം ഉണ്ടാകില്ല. മാത്രമല്ല, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും. ഇത്തരം ഗുണങ്ങൾ മുന്നിൽ കണ്ടാണ്‌ ഇലക്‌ട്രോണിക്‌ വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്ക്കരിച്ചത്. പദ്ധതി നടപ്പിലായാൽ, ചൈനയെപ്പോലെ തന്നെ ഇന്ത്യയും ഇലക്‌ട്രോണിക്‌ വാഹനങ്ങളുടെ കേന്ദ്രമായി മാറും. എന്നാല്‍ ചൈനയിൽ ഇലക്‌ട്രോണിക്‌ വാഹനങ്ങൾക്കൊപ്പം നിരവധി പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളും നിർമ്മിച്ചു വരുന്നുണ്ട്. ഇന്ത്യ എപ്പോഴാണ് ചൈനയെപ്പോലെ പരിസ്ഥിതിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ഉപഭോഗവും സാധ്യമാക്കുന്നത്‌ എന്നത്‌ വലിയൊരു ചോദ്യമായി അവശേഷിക്കുന്നു.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം

കഴിഞ്ഞ വർഷമാണ് ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷൻ അവരുടെ ആദ്യത്തെ ഇലക്‌ട്രോണിക്‌ സ്പോർട്ട്സ് യൂട്ടിലിറ്റി വെഹിക്കിൾ ആയ ഹ്യുണ്ടായ് കോന നിരത്തിലിറക്കിയത്. പക്ഷേ വേണ്ടതരത്തിലുള്ള വിപണി ഈ വാഹനത്തിനു ലഭിച്ചില്ല. ഓഗസ്റ്റ് മാസം വരെ 130 കോന വണ്ടികൾ മാത്രമേ വിറ്റഴിച്ചുള്ളൂ. സർക്കാരിൽ നിന്ന് പിന്തുണ ഉണ്ടായിട്ടും വിൽപ്പനയിൽ മുന്നേറാൻ കഴിഞ്ഞില്ല എന്നതാണ്‌ യാഥാർത്ഥ്യം. സാധാരണ ഇന്ത്യക്കാരന്‍റെ ശരാശരി വരുമാനം ഒന്നേമുക്കാൽ ലക്ഷം രൂപയാണ്. സാധാരണ ഇന്ത്യക്കാരന്‍റെ ശരാശരി വരുമാനം ഒന്നേമുക്കാൽ ലക്ഷം രൂപയാണ്. എന്നാല്‍ ഹ്യുണ്ടായ് കമ്പനിയ്ക്കാകട്ടെ, ഏറ്റവും താഴ്ന്ന മോഡൽ വാഹനത്തിന് 25 ലക്ഷം രൂപ വിലയിട്ടാലേ വിപണിയിൽ ഇറക്കാൻ കഴിയൂ. ഇലക്‌ട്രിക്‌ വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ ഇറക്കുമ്പോൾ ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉപഭോക്താവിനെ അകറ്റിനിർത്തുന്നു. വാഹനങ്ങൾ ചാർജ്ജ് ചെയ്യാൻവേണ്ട സൗകര്യക്കുറവാണ്‌ ഇതിന്‍റെ കാരണം. മാത്രമല്ല, ബാങ്കുകളും ഇത്തരം വാഹനങ്ങൾക്ക് വായ്പ സൗകര്യം നൽകാൻ വിസമ്മതിക്കുന്നതും മറ്റൊരു കാരണമാണ്‌. കഴിഞ്ഞ ആറ്‌ വർഷത്തിനിടെ 8000 ഇലക്‌ട്രിക്‌ വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചിട്ടുള്ളത്. എന്നാൽ ചൈനയിൽ രണ്ട്‌ ദിവസം കൊണ്ട് ഇതില്‍ കൂടുതല്‍ വാഹനങ്ങൾ വിറ്റുപോകുന്നുണ്ട്. എന്തായാലും അടുത്ത മൂന്ന് ‌വർഷത്തിനുള്ളിൽ രാജ്യത്ത് ഇപ്പോൾ നിലനില്‍ക്കുന്ന അവസ്ഥയിൽ നിന്നും വലിയ മാറ്റമൊന്നും സർക്കാരോ കമ്പനികളോ പ്രതീക്ഷിക്കുന്നില്ല. നാല്‌ വർഷം മുൻപ് ഹരിത വാഹനങ്ങൾക്ക് പ്രചാരം നല്‍കാന്‍ വേണ്ടി കേന്ദ്രസർക്കാർ പ്രചാരണ പരിപാടികൾക്ക് രൂപം നൽകിയിരുന്നു എന്നാല്‍ ഇപ്പോഴും അത്‌ ഇഴഞ്ഞു നീങ്ങുക തന്നെയാണ്.

വാഹനപ്രേമികൾക്ക് ഇലക്‌ട്രിക്‌ വാഹനങ്ങളോട് താൽപ്പര്യമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തന്നെയാണ് പ്രശ്‌നമായി നിലനില്‍ക്കുന്നത്‌. വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദമായ സാഹചര്യം സൃഷ്‌ടിക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാധിക്കണം. നികുതി ഇളവുകൾ, സ്പെയർ പാർട്ടുകൾ ലഭ്യമാക്കുക എന്നിവയും പ്രധാനമാണ്‌. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണം കൂടാതെ രാജ്യത്ത് ഹരിത വാഹനങ്ങൾക്ക് സ്ഥിരതയാർന്ന വിപണി നിലനിർത്തണം. രാജ്യത്ത് ഹരിത വാഹനങ്ങൾക്ക് സ്ഥിരതയാർന്ന വിപണി നിലനിർത്തണം. സബ്സിഡി അനുവദിച്ചതോടെ ഇന്ത്യയിൽ 10 ലക്ഷം ഇരുചക്ര വാഹനങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞപ്പോൾ, സബ്സിഡിയില്ലാതെ വിൽപ്പന നടത്തിയ കാറുകളുടെ എണ്ണം 55000 മാത്രമാണ്. സാധാരണക്കാരെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികളും ഇളവുകളും കൊണ്ട്‌ വരേണ്ടതുണ്ട്‌.

ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഭാവിയും തദ്ദേശീയ ബാറ്ററി നിർമ്മാണവും

ആഗോള തലത്തില്‍ വാഹനവിപണി മാന്ദ്യം നേരിടുകയാണ്. ഈ വർഷം മാത്രം ഈ മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും മൂന്ന്‌ ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് സൂചന. ഓട്ടോമൊബൈൽ രംഗത്ത് ഇലക്‌ട്രിക്‌ വാഹനങ്ങൾ സജീവമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌. അതുകൊണ്ട് വാഹനങ്ങളുടെ ഭാഗങ്ങൾ നിര്‍മ്മിക്കുന്നവരും വിപണിയുടെ സ്പന്ദനങ്ങൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്‌. പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചും പുതിയ ആവശ്യങ്ങളെക്കുറിച്ചും സർക്കാർ എത്രത്തോളം പഠനം നടത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവിൽ രാജ്യം നൂറുശതമാനം വൈദ്യുതീകരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, വൈദ്യുതീകരിക്കപ്പെട്ട പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം കാര്യക്ഷമവുമല്ല. ഇന്ത്യയൊന്നാകെ ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്ക് മാറുകയാണെങ്കിൽ ആവശ്യമായ വൈദ്യുതി ഉര്‍ജ്ജം സംബന്ധിച്ച കണക്കുകളും ലഭ്യമല്ല. ഇന്ധന വിൽപ്പനയിലൂടെ സർക്കാരിന് ലഭിക്കുന്ന നികുതിയുടെ കാര്യമാണ് മറ്റൊരു വിഷയം. പെട്രോൾ-ഡീസൽ വിൽപ്പനയിലൂടെ രാജ്യത്തിന്‌ ലഭിക്കുന്ന നികുതി നമ്മുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രചാരം നൽകാനായി ഇന്ധന നികുതിയിലൂടെ കൈവരുന്ന ലാഭം വേണ്ടെന്ന് വെയ്‌ക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകുമോ എന്നത്‌ ഇനി അറിയേണ്ട കാര്യമാണ്‌. 1.9 ലക്ഷം കോടിയിലേറേയാണ്‌ എണ്ണവിൽപ്പനയിലൂടെ ഭരണകേന്ദ്രത്തിന് ലഭിക്കുന്നത്. പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാവുന്നത് രാജ്യത്തെ ബജറ്റിനെ സാരമായി ബാധിക്കും.

ഇലക്‌ട്രിക്‌ വാഹനങ്ങളില്‍ കാർ ആയിരിക്കും ആദ്യമായി ഇന്ത്യൻ നിരത്തുകളില്‍ ഇറങ്ങാൻ പോകുന്നത്. വാഹനത്തിന് വില കൂടുതലാകാൻ പല കാരണങ്ങളുണ്ട്‌. പൊതുജനങ്ങളിൽ നിന്ന് ഇലക്‌ട്രിക്‌ വാഹന വിപണി സംബന്ധിച്ച് കൃത്യമായ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. പെട്രോൾ-ഡീസൽ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് സർവ്വീസിംഗ് കുറവാണ്. സ്പെയർ പാർട്ടുകൾ മാറ്റേണ്ട ആവശ്യം നോക്കിയാലും ഇതു തന്നെയാണ് അവസ്ഥ. സ്പെയർ പാർട്ടുകളുടെ വിൽപ്പന കുറയാൻ ഡീലർമാർ ആരും തന്നെ ആഗ്രഹിക്കില്ല. അതുകൊണ്ട്‌ തന്നെ ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് വില കൂട്ടി നിശ്‌ചയിച്ച്‌ വിൽപ്പന നടത്താൻ തന്നെയാണ് ഡീലർമാർ ശ്രദ്ധിക്കുക. ഇലക്‌ട്രിക്‌ വാഹനങ്ങൾ നിരത്തുകൾ കീഴടക്കുമ്പോഴത്തെ സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്നതിൽ ബാറ്ററികൾ നല്ല പങ്ക് വഹിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന ബാറ്ററികളേക്കാൾ തദ്ദേശീയമായി ബാറ്ററി നിർമ്മാണം നടത്തിയാൽ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ കഴിയും. ബാറ്ററി ചാർജിംഗ് തന്നെയാണ് നിലവിലെ ഏറ്റവും വലിയ പ്രതിസന്ധി. ഇലക്‌ട്രിക്‌ വാഹനങ്ങൾ വാങ്ങുകയും ബാറ്ററി ചാർജ് ചെയ്യാൻ മതിയായ സൗകര്യം ഒരുക്കാതിരിക്കുകയും ചെയ്താൽ സര്‍ക്കാരിന്‍റെ മേല്‍ വലിയ തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ ഉണ്ടാകും. അത് ഭരണത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്കുമെത്തും.

ഇന്ത്യയിൽ ആയിരത്തിൽ 27 പേർക്ക് കാർ എന്നാണ് കണക്ക്. എന്നാല്‍ ജർമ്മനിയിൽ ഇത് ആയിരത്തിന് 570 ആണ്. വാഹന നിർമ്മാതാക്കൾക്ക് വാസ്‌തവത്തില്‍ വളരെ നല്ല വിപണി തന്നെയാണ്‌ ഇന്ത്യ. മാരുതി കമ്പനി അടുത്ത വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രിക്‌ വാഹനം നിരത്തിലിറക്കാന്‍ സാധ്യത കുറവാണ്. ടാറ്റാ മോട്ടോഴ്സും മഹീന്ദ്രയും ബേസ്‌ മോഡല്‍ ഇലക്‌ട്രിക്‌ കാറുകൾ നിർമ്മിക്കുന്നതിന്‍റെ പണിപ്പുരയിലാണ്. ഇന്ധന കാറുകളുമായി മൽസരത്തിന് സജ്ജമാകാൻ ഇലക്‌ട്രിക്‌ വാഹന വിപണിക്ക്‌ 2030 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്‌. ഉപഭോക്താക്കൾക്ക് ഇലക്‌ട്രിക്‌ കാറുകളുടെ വിലയെക്കുറിച്ചും പ്രത്യേകതകളെപ്പറ്റിയും വേണ്ടവിധത്തിലുള്ള അറിവില്ല. വിപണിയിൽ ഇപ്പോഴുള്ള കോന കമ്പനിയുടെ ഇലക്‌ട്രിക്‌ കാര്‍ വാങ്ങിയാല്‍ ചാർജിംഗ് സംബന്ധിച്ച്‌ ആശങ്കയുമുണ്ട്.
2018 ല്‍ രാജ്യത്ത് 650 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഭീമൻ വിപണിയായ ചൈനയിൽ 4.56 ലക്ഷം ചാർജിംഗ് സ്റ്റേഷനുകളാണുള്ളത്. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന സെമിനാറിൽ ഗവൺമെന്‍റ്‌ പ്രതിനിധികളും വാഹന നിർമ്മാതാക്കളും തമ്മിൽ നടത്തിയ യോഗത്തിൽ രാജ്യത്ത് ചാർജിംഗ് സ്റ്റേഷനുകൾ വ്യാപക മാക്കേണ്ടതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകൾ നടന്നു. രാജ്യത്ത് നിർമ്മിക്കുന്ന കാറുകളിൽ രണ്ട്‌ മുതല്‍ മൂന്ന് ശതമാനം ഇലക്‌ട്രിക്‌ വാഹനങ്ങളാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വാഹന നിർമ്മാതാക്കളുടെ ശ്രദ്ധ ഇനിയെങ്കിലും ഇലക്‌ട്രിക്‌ വാഹനനിർമ്മാണത്തിലേക്ക്‌ മാറേണ്ടതുണ്ട്‌. വാഹന നിർമ്മാണക്കമ്പനികൾ അവരുടെ ഇന്ധന ഉപഭോക്താവിന്‍റെ 30 ശതമാനം സിഎഎഫ്ഇ നിബന്ധന പ്രകാരം നടപ്പിലാക്കണമെന്നാണ് വ്യവസ്ഥ. സിഎഎഫ്ഇയുടെ നിബന്ധനകൾ രാജ്യത്തെ ഓട്ടോമൊബൈൽ രംഗത്ത് ഊർജം നിറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.

Intro:Body:

Introduction of electric vehicles in India and its challenges

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.