ETV Bharat / bharat

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം; കൊവിഡ് ഭീതിയില്‍  കുടുംബങ്ങൾ - ഐക്യരാഷ്ട്ര സഭ

1994 മെയ് 15 നാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം പ്രഖ്യാപിച്ചത്

International Day of Families  United Nations  family  അന്താരാഷ്ട്ര കുടുംബദിനം  ഐക്യരാഷ്ട്ര സഭ  മെയ് 15
ഇന്ന് അന്താരാഷ്ട്ര കുടുംബദിനം; കൊവിഡിനുള്ളിൽ അകപ്പെട്ട് കുടുംബങ്ങൾ
author img

By

Published : May 15, 2020, 12:52 PM IST

ഹൈദരാബാദ്: ഇന്ന് അന്താരാഷ്ട്ര കുടുംബദിനം. അന്താരാഷ്ട്ര തലത്തിൽ കുടുംബങ്ങളുടെ പ്രാധാന്യം ഉയർത്തി കാണിക്കുന്നതിനായി 1994 മെയ് 15 നാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം പ്രഖ്യാപിച്ചത്. 1996 മുതൽ ഈ ദിവസത്തിൽ ഒരു പ്രമേയം അവലോകനം ചെയ്യപ്പെടാറുണ്ട്. “വികസനത്തിൽ കുടുംബങ്ങൾ: കോപ്പൻഹേഗൻ & ബീജിംഗ് + 25” എന്നതാണ് ഈ വർഷത്തെ പ്രമേയം. കോപ്പൻഹേഗൻ പ്രഖ്യാപനത്തിന്‍റെ 25-ാം വാർഷികം കൂടിയാണ് ഈ വർഷം.

ലോകമാകെ കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ അന്താരാഷ്ട്ര കുടുംബദിനം എത്തിയിരിക്കുന്നത്. ഈ സമയത്ത് കുടുംബത്തിലെ ഓരോ പൗരന്‍മാരുടെയും സുരക്ഷയാണ് അന്താരാഷ്ട്ര കുടുംബദിനത്തില്‍ ചർച്ചയാകുന്നത്. പ്രത്യേകിച്ചും കുടുംബത്തിലെ മുതിർന്നവരെ എങ്ങനെ സംരക്ഷിക്കണം എന്നത് വളരെ പ്രധാന്യം അർഹിക്കുന്ന വിഷയമാണ്. അതിനാൽ ആരോഗ്യ-സാമൂഹിക പ്രതിസന്ധികളെ മറികടക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ പ്രധാന അജണ്ട. കൊവിഡ് 19 മൂലം ഈ വർഷം എല്ലാവരും വീടുകളിലാണ്. കൊവിഡിന്‍റെ പ്രത്യാഘാതം നേരിടേണ്ടിവരുന്നത് കുടുംബങ്ങളാണെന്നും യുഎൻ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.