ETV Bharat / bharat

ലോക ജൈവ വൈവിധ്യ ദിനം; പരിഹാരങ്ങൾ പ്രകൃതിയിൽ നിന്നും തന്നെ - ലോക ജൈവ വൈവിധ്യ ദിനം

പോളിസി ഔട്ട് റീച്ച്, നാഷണൽ സീഡ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്‌ടര്‍ ഇന്ദ്ര ശേഖർ സിംഗിന്‍റേതാണ് ലേഖനം.

International day for biological diversity  ലോക ജൈവ വൈവിധ്യ ദിനം  ലോക ജൈവ വൈവിധ്യ ദിനം  പരിഹാരങ്ങൾ പ്രകൃതിയിൽ നിന്നും തന്നെ
ലോക ജൈവ വൈവിധ്യ ദിനം; പരിഹാരങ്ങൾ പ്രകൃതിയിൽ നിന്നും തന്നെ
author img

By

Published : May 22, 2020, 9:25 AM IST

ഈ വര്‍ഷത്തെ ലോക ജൈവ വൈവിധ്യ ദിനം ആഘോഷിക്കുമ്പോൾ ഒരു കാര്യം ഓർക്കാനുണ്ട് . എന്തെന്നാല്‍ നമ്മൾ തന്നെയാണ് പ്രകൃതി എന്ന വസ്‌തുത. അതിൽ നിന്നും മാറ്റി നിർത്തേണ്ടവരല്ല നമ്മൾ. പൗരാണിക സന്ന്യാസിവര്യന്മാർ ഈ ബന്ധത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഒരു വലിയ സാർവ്വലൗഗിക കുടുംബം എന്നാണ്. വസുദേവ കുടുംബകം എന്നത് പരസ്‌പരം ഓരോരുത്തരേയും പിന്തുണക്കുകയും നില നിർത്തുകയും ചെയ്യുന്നുവെന്നാണ്. മണ്ണിരയെ മുതൽ ഭീമാകാരനായ ആനയെ വരെ. ചിലപ്പോൾ പ്രയാസങ്ങളിലൂടെയും (ക്ഷാമം, വെള്ളപ്പൊക്കം തുടങ്ങിയവ) ഗ്രഹ ബോധത്തിലൂടെയും പല പാഠങ്ങളും നമ്മൾ തിരിച്ചറിയുകയും ജവിതത്തിന്‍റെ പാരസ്‌പര്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു.

നമ്മുടെ പൂർവികർ എല്ലാവരും തന്നെ ഏറെ കഷ്‌ടപ്പെട്ടതിനാലാണ് ഇന്ന് വൈവിധ്യവും, കാലാവസ്ഥാ അനുകൂലവും, പോഷക സമ്പന്നവുമായ വിത്തുകൾ നമുക്ക് ലഭിച്ചത്. ഇതിന്‍റെ ഫലമായാണ് ഇന്ന് മനുഷ്യർക്ക് ഏറ്റവും ബൃഹത്തായ വൈവിധ്യമാർന്ന ചെടികളും ഭക്ഷണങ്ങളും ലഭിച്ചത്. ആരോഗ്യം പ്രധാനം ചെയ്യുന്ന ബാർലി മുതൽ റാഗി വരെയുള്ള വിത്തുകളെ നമ്മൾ പൂവിട്ട് പൂജിച്ചു വന്നു. നവരാത്രി കാലത്ത് ഒമ്പത് ദേവതകളോടു പ്രാർത്ഥിക്കുകയും അവർക്ക് ഓരോരുത്തർക്കും നമ്മൾ വ്യത്യസ്‌തമായ വിത്തുകൾ അർപ്പിക്കുകയും ചെയ്യുന്നു. ജനനം മുതൽ മരണം വരെ ജൈവ വൈവിധ്യത്തെ നമ്മൾ അനുഷ്‌ഠാനങ്ങളിലൂടെ സംരക്ഷിച്ചു വന്നു. ഇന്നും ഇന്ത്യയിൽ പല സമൂഹങ്ങളിലും വധുക്കൾ വരന്‍റെ വീട്ടിലേക്ക് തങ്ങളുടെ നാട്ടിലെ പ്രത്യേക വിത്തുമായാണ് കടന്നു വരുന്നത്. മാത്രമല്ല മഞ്ഞൾ പോലുള്ള സുഗന്ധ വ്യഞ്ജനങ്ങളും വരന്‍റെ മാതാപിതാക്കൾക്ക് സമ്മാനിക്കുന്നു. കരിമ്പിന് സംസ്‌കൃതത്തിൽ ഇക്ഷു എന്നാണ് പറയുന്നത്. അതു പോലെ പുരാണ കഥയിലെ രാജാവായ രാമനെ വിളിക്കുന്നതും ഇക്ഷ്വാകു എന്നാണ്. എന്തൊരു ആശ്ചര്യാജനകമായ യാദൃശ്ചികത അല്ലേ?

മൃഗ കുടുംബങ്ങളെയും നമ്മൾ വിട്ടു പോയിട്ടില്ല. അവരെ നമ്മുടെ സഹചാരികളായി അല്ലെങ്കിൽ ദൈവത്തിന്‍റെ അല്ലെങ്കിൽ ദേവതകളുടെ വാഹനങ്ങളായാണ് കണ്ടുവരുന്നത്. പാശ്ചാത്യർ ഏറ്റവും വെറുക്കുന്ന എലി പോലും നമ്മുടെ ഗണപതിയുടെ വാഹനമാണ്. മനുഷ്യനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനമായത് എന്ന കാഴ്‌ചപ്പാടിനപ്പുറം ചിന്തിച്ച് ഓരോ ജീവിയെയും വിശുദ്ധമായി കരുതുകയും ഓരോന്നും ജീവിത ചക്രത്തിലേക്ക് അതിന്‍റേതായ സംഭാവനകൾ നല്‍കുന്നതായി കരുതി പോരുകയും ചെയ്‌തു. പക്ഷേ ദുഖകരമെന്ന് പറയട്ടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ “വെറും അന്ധവിശ്വാസങ്ങൾ” മാത്രമായിരുന്നു. ഇത്തരം സമസ്യകൾ മനസിലാക്കാൻ കഴിയാതെ അവർ അതിവേഗം നമ്മുടെ വിത്തുകൾക്ക് പിജിയൺ പീ, കൌ പീ, ഹോർസ് ഗ്രാം എന്നൊക്കെ പുനർനാമകരണം ചെയ്‌തു. കൊളോണിയൽ അധിനിവേശകർ വമ്പൻ പീരങ്കി കപ്പലുകളുകളിൽ സ്വർണം വാരിക്കൂട്ടാനുള്ള മോഹവുമായി എത്തിയ ശേഷം കുറെ വിദേശികളെ സഹായിക്കുന്ന അധികാര ദല്ലാളന്മാരെ സൃഷ്‌ടിക്കുകയും അവർ നമ്മുടെ പൗരാണിക ജീവിത ശൈലി മാറ്റി മറിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു. ഒരു വൈറസിനെയും നമ്മളിലേക്കവര്‍ കടത്തി വിട്ടു. പ്രകൃതിയെ അധിനിവേശിക്കുക. സാമ്രാജ്യത്വ യുഗത്തോടെയാണ് ഭൂമിയെയും അതിലെ സർവ ജീവജാലങ്ങളെയും കൊള്ളയടിച്ചുകൊണ്ട് കടൽ കടന്ന് വന്ന കൊള്ളക്കാർ ഈ ഏദൻ തോട്ടത്തെ നരകമാകി മാറ്റാൻ തുടങ്ങിയത്.

പ്രകൃതിക്ക് മേലുള്ള ഈ അധിനിവേശം അവസാനിച്ചുവോ? ഇല്ലെന്നു പറയാം. അധിനിവേശം രൂപപ്പെട്ടു വന്നതേയുള്ളൂ. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പകരം നമുക്ക് പിന്നീടുണ്ടായത് വൻകിട കാർഷിക കമ്പനികളുടെ രൂപത്തിലുള്ള അതിലും വലിയ ഭീകര രൂപികളായിരുന്നു. അവർ നമ്മുടെ ജൈവ വൈവിധ്യത്തെയാകെ കൊള്ളയടിച്ചു. ധാരാളിമയുടെയും വൈവിധ്യത്തിന്‍റെയും നാടായ ഇന്ത്യ അതിന്‍റെ യഥാർഥ സമ്പത്ത് നഷ്‌ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നമുക്ക് നമ്മുടെ ജൈവ വൈവിധ്യത്തോടും, വിത്തുകളോടും, ഔഷധ ചെടികളോടും, മൃഗങ്ങളോടും മഹത്തായ ജൈവ വൈവിധ്യത്തോടുമൊക്കെയുള്ള ബന്ധം നഷ്‌ടപ്പെട്ടു.

ദേശീയ തലത്തിൽ അതിലും വലിയ ഭീഷണികൾ ഉണ്ടായി. ഇന്ത്യൻ ചെടികളുടെ ജനിതക സ്രോതസ്സുകൾക്ക്(പി.ജി ആർ) വിദേശങ്ങളിൽ വ്യാജ പതിപ്പുകൾ സൃഷ്‌ടിക്കപ്പെട്ടു. ചിലപ്പോഴൊക്കെ നിയമങ്ങളുടെ അപര്യാപ്‌തത മൂലവും മറ്റുള്ളപ്പോൾ നിയമ വിരുദ്ധമായും അതുണ്ടായി. ഐ.ടി.പി.ജി.ആർ.എഫ്.എ , യു.പി.ഒ.വി തുടങ്ങിയ കരാറുകൾ എല്ലാം തന്നെ ഇന്ത്യയെ അതിന്‍റെ എല്ലാ പി.ജി.ആറുകളും കോർപ്പറേറ്റുകൾക്ക് മുതലെടുക്കുവാൻ വേണ്ടി അടിയറ വയ്ക്കുവാനായി മുഷ്ക്ക് കാട്ടുകയാണ് ഉണ്ടായത്. അതേ സമയം ഈ ചെടികളും വിത്തുകളുമൊക്കെ രൂപപ്പെടുത്തി എടുക്കുന്നതിൽ പങ്കാളിത്തം വഹിച്ച നമ്മുടെ സമൂഹങ്ങൾക്ക് ലഭിച്ചത് പരിമിതമായ പ്രതിഫലവും ആനുകൂല്യങ്ങളും മാത്രം. ഈ കരാറുകളിലൂടെ നമ്മുടെ ജൈവ വൈവിധ്യ നിയമം ആട്ടിമറിക്കാനും ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയെ വില കുറച്ചു കാണാനുമുള്ള ശ്രമങ്ങളും ഉണ്ടായി.

ഇന്ത്യയിലെ 100 ശതമാനം സബ്‌സിഡിയറികളുടെയും നിയന്ത്രണം ചൈനയടക്കമുള്ള അന്താരാഷ്‌ട്ര വിത്ത് കമ്പനികൾക്ക് ആണുള്ളത്. അവർ നമ്മുടെ തന്ത്രപരമായ പി.ജി.ആർ കൈക്കലാക്കുകയും നമ്മുടെ വിത്ത് വർഗങ്ങളുടെ മാതൃ രൂപങ്ങളെ തങ്ങളുടെ രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നു. ഇങ്ങനെ കടത്തുമ്പോൾ ചൈന, തായ്‌ലാന്‍റ് പോലുള്ള രാജ്യങ്ങളിൽ നമുക്ക് കമ്പനികൾ ഒന്നും സ്വന്തമാക്കാൻ കഴിയുകയും ഇല്ല. തല്‍ഫലമായി നമ്മുടെ ഉടമസ്ഥതയിലുള്ള വർഗങ്ങൾ കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യം മറക്കാനെ കഴിയുകയുള്ളു. നമുക്ക് കൂടുതൽ ദേശീയമായ എഫ്.ഡി.ഐ നയങ്ങൾ ഉണ്ടായേ മതിയാകൂ. പ്രത്യേകിച്ച് നമ്മുടെ പി.ജി.ആറുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ. കാരണം, കാലാവസ്ഥാ മാറ്റം പോലുള്ള വെല്ലുവിളികൾ നേരിടുവാൻ നമ്മളെ പ്രാപ്‌തരാക്കുന്ന സ്വർണ ഖനികളാണ് അവ. ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള അടുത്ത നയ രൂപീകരണ നടപടിയിൽ നമ്മുടെ കർഷകർക്ക് അവരുടെ സ്വന്തം ഗണങ്ങളെ സംരക്ഷിക്കുവാനുള്ള അവകാശങ്ങളും പുതിയ വർഗങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള അവകാശവും ഉള്ളതാകണം. “നമ്മുടെ പരിഹാരങ്ങൾ പ്രകൃതിയിൽ തന്നെയാനുള്ളത്” എന്ന മുദ്രാവാക്യം സൂചിപ്പിക്കുന്നത് നമ്മൾ വന വർഗങ്ങൾ സ്വയാത്തമാക്കണമെന്നും പുതിയ വെല്ലുവിളികൾ നേരിടുന്നതിനായി പ്രാദേശിക വർഗങ്ങളെ വികസിപ്പിച്ചെടുക്കണമെന്നുമാണ്. പക്ഷേ അത് നിലനിൽക്കുന്ന രീതിയിൽ, പ്രാദേശിക കർഷകരെയും സമൂഹങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് വേണം ചെയ്യാൻ. അല്ലാതെ വില കൂടിയതും ലാഭം ഉണ്ടാക്കൽ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ബൗദ്ധിക സ്വത്തവകാശമുള്ള ബദൽ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുകയല്ല വേണ്ടത്.

ഇന്ത്യൻ ജൈവ വൈവിധ്യത്തിന് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കെൽപ്പുണ്ടെന്നും, നമുക്ക് ജനിതക മാറ്റം വരുത്തലും സി.ആർ.ഐ.എസ്.പി.ആർ തുടങ്ങിയവ പോലുള്ള ഇടപെടലുകളൊന്നും അവശ്യമില്ലെന്നും ഹരിത വിപ്ലവ പിതാവായ എം.എസ് സ്വാമിനാഥൻ പലവുരു പറഞ്ഞിട്ടുള്ളതാണ്. പരിഹാരത്തിനായി പ്രകൃതിയിലേക്കും അതിന്‍റെ അപാരതയിലേക്കുമാണ് നമ്മൾ ഉറ്റു നോക്കേണ്ടത്. നമ്മുടെ ജീവിതത്തിൽ ജൈവ വൈവിധ്യ ഉല്പ്പന്നങ്ങൾ ഭാഗമാക്കുവാൻ നമ്മൾ തയാറാകണം. അത് ലാഭകരമായത് മാത്രമല്ല ആരോഗ്യകരമായ വഴി കൂടിയാണ്. നമ്മുടെ ഭക്ഷണത്തിൽ തന്നെ അത് തുടങ്ങിവെക്കാം. ഒരു നേരം ധാന്യ ഭക്ഷണം അല്ലെങ്കിൽ അരി, ഗോതമ്പ് എന്നിവയുടെ പ്രാദേശിക വർഗം ഉൾപ്പെടുത്താം. ഇത് ജൈവ വൈവിധ്യത്തിന്‍റെ കരുത്ത് വര്‍ധിപ്പിക്കുകയും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പ്രാദേശികമായ ഇനങ്ങളിൽപ്പെട്ട പച്ചക്കറികൾ നമ്മൾ തിരിച്ചു കൊണ്ടുവരണം. അതോടൊപ്പം കോൾഡ് സ്റ്റോറേജിൽ വച്ചതിനേക്കാൾ അതാത് സീസണുകളിൽ ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കണം. സംസ്‌കരിച്ച് വയ്ക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാര്യത്തിലും നമ്മൾ പരമാവധി ജൈവ വൈവിധ്യ അടിസ്ഥാനത്തിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങുകയും പ്രാദേശിക വർഗങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണം. നമ്മുടെ വസ്‌ത്രങ്ങള്‍ക്കും നമ്മൾ ബി ടി പരുത്തിയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. കൂടുതൽ ബോധവന്മാരായ മറ്റ് പൗരന്മാരെ പോലെ ഇന്ത്യക്കാരും വില കുറഞ്ഞ മറ്റ് ബദൽ തുണികൾ തെരഞ്ഞെടുക്കുകയും കൈത്തറി നിലനിൽക്കുന്ന തരം വസ്‌ത്ര വൈവിധ്യങ്ങളെ പിന്തുണക്കുകയും വേണം.

ബോധവൽക്കരണത്തിലാണ് യഥാർത്ഥ പരിഹാരം കുടികൊള്ളുന്നത്. വസുദൈവ കുടുംബകം എന്ന വിശാലമായ കുടുംബത്തെ നമ്മൾ ആശ്ലേഷിക്കണം. അതിലൂടെ ജൈവ വൈവിധ്യത്തെയും വിശുദ്ധതയെയും നമ്മൾ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. ലാഭത്തിനായി ഭൂമിയെ കൂടുതൽ ആക്രമിക്കുന്ന രീതികൾ മാറ്റി അവൾ നമുക്ക് നൽകുന്ന അളവില്ലാത്ത സമ്പത്തിനെ പുണരണം. നമ്മുടെ പെരുമാറ്റവും ഭാഷയും (പ്രകൃതിയെ നിശ്ചേതനമായ ഒരു വസ്‌തുവായി കാണുന്നത്) മാറ്റണം. “അത്” എന്ന് പ്രകൃതിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത് മാറ്റി യാഥാർത്ഥത്തിൽ അവൾ ദേവതയാണെന്നതിനാൽ അങ്ങനെ വേണം വിളിക്കാൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.