ബംഗളൂരു: കൊവിഡ് പടർത്താൻ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഇൻഫോസിസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മുജീബ് മുഹമ്മദാണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് മുജീബിനെ ഇൻഫോസിസ് പുറത്താക്കി.
പൊതുസ്ഥലത്ത് ചെന്ന് തുമ്മാം. വൈറസ് പടർത്താം എന്നായിരുന്നു മുജീബിന്‍റെ കുറിപ്പ്. സമൂഹ മാധ്യമത്തിലെ കുറിപ്പ് ഇൻഫോസിന്‍റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണെന്നും ഇത്തരം പ്രവൃത്തികളോടെ സഹിഷ്ണുതയില്ലാത്ത നയമാണ് കമ്പനി സ്വീകരിക്കുന്നതെന്നും ഇൻഫോസിസ് അറിയിച്ചു. ഇതേതുടർന്ന് ഇയാളെ പിരിച്ച് വിടുകയാണെന്നും കമ്പനി വ്യക്തമാക്കി.