ഭോപ്പാല്‍: ഇന്‍ഡോറില്‍ കൊവിഡ് രോഗവിമുക്തി നേടിയവരുടെ നിരക്ക് 67.3 ശതമാനമായി ഉയര്‍ന്നു. കൊവിഡ് ഗുരുതരമായി ബാധിച്ച ജില്ലകളിലൊന്നാണ് ഇന്‍ഡോര്‍. 3972 പേര്‍ക്കാണ് ഇന്‍ഡോറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2673 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടതായി അധികൃതര്‍ വ്യക്തമാക്കി. 164 പേരാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് മൂലം മരിച്ചത്. വെള്ളിയാഴ്‌ച പുറത്തിറക്കിയ കണക്കനുസരിച്ച് കൊവിഡ് മൂലമുള്ള മരണനിരക്ക് 4.13 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. ജില്ലയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 24 മുതല്‍ ഇന്‍ഡോര്‍ റെഡ് സോണിലായിരുന്നു.
ഇന്‍ഡോറില്‍ കൊവിഡ് രോഗവിമുക്തി നേടിയവര്‍ 67.3 ശതമാനം - Indore
3972 പേര്‍ക്കാണ് ഇന്‍ഡോറില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2673 പേര്‍ രോഗവിമുക്തി നേടി.