ന്യൂഡല്‍ഹി: ഇന്തോ-പസഫിക്ക് മേഖലയുമായി ബന്ധപ്പെട്ട് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ആറാമത് ഇന്ത്യന്‍ മഹാസമുദ്ര സംഭാഷണത്തില്‍ പങ്കെടുക്കുന്നതിനായി ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെറ്റേനാ മര്‍ദുസി ഇന്ത്യയില്‍ എത്തി. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അഭിസംബോധന ചെയ്യും. ഇന്തോ-പസഫിക്ക് മേഖല സഹകരണ-സ്വതന്ത്ര നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വിദേശകാര്യമന്ത്രാലയം ന്യൂഡല്‍ഹിയില്‍ ആറാമത് ഇന്ത്യന്‍ മഹാസമുദ്ര സംഭാണവും ഡല്‍ഹി ചര്‍ച്ച ഇലവനും സംഘടിപ്പിക്കുന്നത്. ഇന്ന് നടക്കുന്ന ഇന്ത്യ മഹാസമുദ്ര സംഭാഷണത്തില്‍ ‘ഇന്തോ-പസഫിക്ക് വികസിത ഭൂമിശാസ്ത്രത്തിലൂടെ ഇന്ത്യന്‍ സമൂഹത്തെ പുനര്‍ വിഭാവന ചെയ്യുക’ എന്നതാണ് വിഷയം. അതേസമയം ഡല്‍ഹി ചര്‍ച്ച ഇലവനിലെ വിഷയം 'ഇന്തോ-പസഫിക്കിലെ പങ്കാളിത്തം വര്‍ധിപ്പിക്കുക’എന്നതാണ്.
ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍ എത്തി - Indonesia foreign minister arrives in India to attend key talks on Indo-Pacific region
ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അഭിസംബോധന ചെയ്യും

Conclusion: