ന്യൂഡൽഹി: 24 മണിക്കൂറിനിടെ 1,076 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11,439 ആയി ഉയർന്നു. 38 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 377 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
2,687 കേസുകളോടെ മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനം. 178 പേർ സംസ്ഥാനത്ത് മരിച്ചു. ഡൽഹിയിൽ 1,561ഉം തമിഴ്‌നാട്ടിൽ 1,204 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്ത 969 കേസുകളിൽ 147 പേർക്ക് രോഗം ഭേദമാകുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ലോക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്.