ശ്രീനഗര്‍: രാജ്യത്തെ എഞ്ചിനിയര്‍മാരുടെ മികവിന്‍റെയും തൊഴിലാളികളുടെ കഠിനാധ്വാനത്തിന്‍റെയും പ്രതീകവുമായ അടല്‍ ടണല്‍ തുരങ്കപാത ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതോടെ യാഥാര്‍ഥ്യമാകുന്നത് 160 വര്‍ഷം പഴക്കമുള്ള ആശയമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ തുരങ്കത്തിന്‍റെ നിര്‍മാണത്തിന് 10 വര്‍ഷമാണ് ആവശ്യമായി വന്നത്. മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്നതാണ് പാത.
ആറ് വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാമെന്നാണ് കരുത്തിയിരുന്നതെങ്കിലും പത്ത് വര്‍ഷം വരെ നീളുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള തുരങ്കം ഒക്ടോബര്‍ മൂന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഓസ്‌ട്രേലിയൻ കമ്പനിയായ സ്നോവി മൗണ്ടൻ എഞ്ചിനീയറിംഗ് കമ്പനിയാണ് തുരങ്കം രൂപകല്‍പ്പന ചെയ്യുന്നത്. തുരങ്കം നിര്‍മിക്കാനുള്ള ആദ്യ ആശയം മൊറാവിയന്‍ മിഷന്‍ 1860ലാണ് തയ്യാറാക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തിലുള്ള തുരങ്കത്തിന്‍റെ നിര്‍മാണ ചെലവ് 3200 കോടി രൂപയാണ്.
പ്രതികൂല സാഹചര്യത്തിലും ലഡാക്കിലേക്ക് എത്തിച്ചേരാന്‍ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത. 46 കിലോമീറ്റര്‍ ദൂരമുള്ള തുരങ്കം മണാലിക്കും ലേക്കും ഇടയിലുള്ള ദുരം കുറയ്ക്കും. ഇതോടെ ഈ യാത്രയ്ക്ക് നാല് മണിക്കൂര്‍ വരെ കുറവ് സമയം മതിയാകും. ഓരോ 500 മീറ്ററിലും എമര്‍ജന്‍സി എക്സിറ്റ്, 50 മീറ്ററില്‍ സിസിടിവി എന്നിവയും തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷക്കായി ഫയര്‍ ഫൈഡ്രാന്‍റുകളും തുരങ്കത്തിന് സമാന്തരമായി പുറത്ത് റോഡും തുരങ്കത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ കാലാവസ്ഥ പ്രശ്നങ്ങള്‍ കാരണം അഞ്ച് മാസം മാത്രമാണ് ജോലിചെയ്യാന്‍ കഴിഞ്ഞിരുന്നത്.
2010ല്‍ 1700 കോടി ചെലവ് പ്രതീക്ഷിച്ച പാത 2020തില്‍ പൂര്‍ത്തിയാകുമ്പോള്‍ 3200 കോടിയാണ് ചെലവ്. നെഹ്റുവിന്‍റെയും ഇന്ദിരാ ഗാന്ധിയുടെയും കാലത്ത് പ്രദേശത്തേക്കുള്ള യാത്ര സുഖമമാക്കുന്നതിന് റോഡും റോപ്പ് വേയും അടക്കം പദ്ധതിയിട്ടിരുന്നു. മണിക്കൂറില്‍ 80 കിലോമീറ്ററാകും തുരങ്കത്തിലൂടെയുള്ള വാഹനങ്ങളുടെ പരമാവധി വേഗത. ഈ തുരങ്കം മണാലി ലാഹോളിയേയും സ്പിതി വാലിയിയേയും ബന്ധിപ്പിക്കും. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്ന സമയത്ത് ലാഹൗളി ഒറ്റപ്പെടുന്നത് പതിവാണ്. എന്നാല്‍ തുരങ്കം വരുന്നതാടെ ഇത് ഇല്ലാതാകും. മാത്രമല്ല അതിര്‍ത്തിയിലേക്കുള്ള സൈനിക നീക്കത്തിനും ഏറെ പ്രയോജനം നല്‍കുന്നതാണ് അടല്‍ തുരങ്കപാത.