ETV Bharat / bharat

ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും - അസം

അസമിലെ ഗോൽപാര ജില്ലയിലാണ് രാജ്യത്തെ ആദ്യ തടങ്കല്‍ കേന്ദ്രം വരുന്നത്. ഇതിന്‍റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാവും

ഇന്ത്യയിലെ ആദ്യത്തെ തടങ്കൽ കേന്ദ്രം അസമിൽ
author img

By

Published : Sep 14, 2019, 11:28 AM IST

ഗോൽപാര(അസം): ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. ഇതിനായുള്ള രാജ്യത്തെ ആദ്യ തടങ്കല്‍ കേന്ദ്രത്തിന്‍റെ നിര്‍മാണം അസമില്‍ പുരോഗമിക്കുന്നു. 46 കോടി രൂപാ ചെലവാണ് കെട്ടിടങ്ങള്‍ക്കാവുക. ഇതില്‍ 13 എണ്ണം പുരുഷന്മാർക്കും രണ്ടെണ്ണം സ്‌ത്രീകൾക്കുമാണ്. 2018 ഡിസംബറിൽ തുടങ്ങിയ നിർമാണം 2019 ഡിസംബറിൽ അവസാനിപ്പിക്കാനാണ് തീരുമാനം. ശുചിമുറികൾ, ആശുപത്രി, പാചകമുറി, ഭക്ഷണം കഴിക്കുന്ന സ്ഥലം, വിശ്രമ സ്ഥലം, സ്‌കൂൾ എന്നിവ കേന്ദ്രത്തിൽ പ്രത്യേകമായുണ്ട്.
2,88,000 ചതുരശ്ര അടി സ്ഥലത്ത് നിർമിക്കുന്ന തടങ്കൽ കേന്ദ്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുവേണ്ടി പ്രത്യേക താമസ സൗകര്യങ്ങളുണ്ട്. 50,000 ലിറ്റർ സംഭരണശേഷിയുള്ള ജലസംവിധാനവുമുണ്ട്. ഓഗസ്റ്റ് 31ന് പുറത്തുവന്ന ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അവസാന പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്താക്കപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.