ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ ഭാവി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്‌ശങ്കർ. ഇന്ത്യ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഡെക്കാൻ ഡയലോഗിന്‍റെ മൂന്നാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് എന്ന വൻ പ്രതിസന്ധിയെ ഒരു തയ്യാറെടുപ്പുമില്ലാതെയാണ് രാജ്യം പ്രതിരോധിച്ചത്. ഇത് എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ഇന്ത്യയില്‍ പിടിമുറുക്കിയ സമയത്ത് ആവശ്യത്തിന് പിപിഇ കിറ്റുകളോ, വെന്‍റിലേറ്ററുകളോ,എന്‍95 മാസ്കുകളോ പോലും ഇല്ലായിരുന്നു. എന്നിട്ടും നമ്മള്‍ ആത്മവിശ്വാസത്തോടെ പൊരുതി. ഇന്നാവട്ടെ മറ്റ് രാജ്യങ്ങള്‍ക്ക് പോലും ഇന്ത്യ കൈതാങ്ങായി മാറുന്ന കാഴ്ചയാണ് കാണുന്നത്. പല വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ സാമൂഹിക അച്ചടക്കം വേറിട്ടുനിൽക്കുന്നുവെന്നും അത് നേതൃത്വത്തിന്‍റെ സ്വാധീനമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ആതിഥേയത്വം വഹിക്കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ ഒരു സംരംഭമാണ് ഡെക്കാൻ ഡയലോഗ്.
കൊവിഡിനെതിരായ പ്രതിരോധം ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് ജയ്‌ശങ്കർ - കൊവിഡ് -19
കൊവിഡ് എന്ന വൻ പ്രതിസന്ധിയെ ഒരു തയ്യാറെടുപ്പില്ലാതെയാണ് രാജ്യം പ്രതിരോധിച്ചത്. ഇത് എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുമെന്നും എസ് ജയ്‌ശങ്കർ വ്യക്തമാക്കി.