ETV Bharat / bharat

ഇന്ത്യയില്‍ കൊവിഡ് പരിശോധന നിരക്ക് കുറവെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രഞ്ജ - ലോകാരോഗ്യ സംഘട

ഓരോ പൊതുജനാരോഗ്യ വകുപ്പിനും ഒരു ദശലക്ഷത്തിന് മുകളുലുള്ള ടെസ്റ്റ് നിരക്ക് എന്താണ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്താണ് എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അറിയേണ്ടത് ആവശ്യമാണ്.

Dr Soumya Swaminathan WHO Chief Scientist Coronavirus testing COVID-19 updates COVID-19 India Lockdown ഹൈദരാബാദ് കൊവിഡ് -19 ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യ സംഘട കൊവിഡ് പരിശോദന
കൊവിഡ് പരിശോധനയുടെ പ്രാധാന്യം വ്യക്തമാക്കി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ്
author img

By

Published : Aug 5, 2020, 6:56 AM IST

ഹൈദരാബാദ്: കൊവിഡ് പരിശോധനയുടെ പ്രാധാന്യം വ്യക്തമാക്കി ലോകാരോഗ്യ സംഘടനയുടെ ചീഫ് ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥൻ. ജർമ്മനി, തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പരിശോധനാ നിരക്ക് കുറവാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

ഓരോ പൊതുജനാരോഗ്യ വകുപ്പിനും ഒരു ദശലക്ഷത്തിന് മുകളുലുള്ള ടെസ്റ്റ് നിരക്ക് എന്താണ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്താണ് എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അറിയേണ്ടത് ആവശ്യമാണ്. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ആവർത്തിച്ച് പറയുന്നു. അടുത്ത 12 മാസമെങ്കിലും രാജ്യത്ത് പൊതുജനാരോഗ്യവും സാമൂഹിക നടപടികളും നടപ്പാക്കേണ്ടതുണ്ടെന്ന് സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

നല്ല ഭരണം, സർക്കാരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം എന്നിവയിലൂടെ ചില രാജ്യങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞതായി അവർ ചൂണ്ടിക്കാട്ടി. എന്നാൽ പരിശോധനയിലൂടെ മാത്രം പ്രശ്നം പരിഹരിക്കാൻ കഴിയില്ല. രോഗം സ്ഥിരീകരിക്കുന്ന വ്യക്തിക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തുക, അവരുടെ കോൺടാക്റ്റ് ട്രെയ്‌സിംഗ്, രോഗികളെ പരിപാലിക്കുക എന്നിവയും നടപ്പിലാക്കേണ്ടത് ആവശ്യമാണ്.

നഗര പ്രദേശങ്ങളെ മാത്രമല്ല ഗ്രാമങ്ങളിലും വൈറസ് വ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ പരിശോധന വിപുലീകരിക്കുക എന്നതാണ് ഏക മാർഗം. അണുബാധയുള്ള ആളുകളിൽ നിന്ന് ആന്റിബോഡികൾ വികസിപ്പിക്കുമ്പോൾ പ്രതിരോധശേഷി എത്രത്തോളം നിലനിൽക്കുമെന്ന് അറിയില്ലെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 28 വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണെന്നും 150 എണ്ണം പ്രീ-ക്ലിനിക്കൽ പരിശോധനയിലാണെന്നും അവർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.