ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,967 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 81,970 ആയി ഉയർന്നു. ഇവരിൽ 27,919 പേർ രോഗ മുക്തരായി. നിലവിൽ 51,401 പേരാണ് ചികിത്സയിൽ കഴിയുന്നത്.
കൊവിഡ് ബാധിച്ച് വ്യാഴാഴ്ച 100 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 2,649ൽ എത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികൾ ഉള്ളത്. 27,524 കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരിൽ 6,059 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 1,019 പേർ മരിക്കുകയും ചെയ്തു.
കേരളത്തിന്‍റെ അയൽ സംസ്ഥാനമായ തമിഴ്നാടാണ് കൊവിഡ് 19 കേസുകളിൽ രണ്ടാമതായി നിൽക്കുന്നത്. ഇവിടെ 9,674 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 2,240 പേർ രോഗ മുക്തരാകുകയും 66 പേർ മരിക്കുകയും ചെയ്തു.
9591 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 3,753 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 586 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യ തലസ്ഥാനത്ത് 8,470 കൊവിഡ് കേസുകളും 115 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ 3,045 പേർ രോഗ മുക്തരായി.