ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,525 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 122 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74,281 ആയി. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. 24,427 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത്. ഇതില്‍ 5,125 പേര്‍ രോഗമുക്തി നേടുകയും 921 പേര്‍ മരിക്കുകയും ചെയ്‌തു. മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നാണ് വിലയിരുത്തല്‍.
ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,903 ആയി.ഇതില്‍ 3,246 പേര്‍ രോഗമുക്തരായി. 537 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. തമിഴ്‌നാട്ടില്‍ 8,718 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,134 പേര്‍ രോഗമുക്തരായി. 61 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഡല്‍ഹിയില്‍ 7,639 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,512 പേര്‍ രോഗമുക്തരായി. 86 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.
അതേസമയം അരുണാചല്‍ പ്രദേശ്, ഗോവ, മണിപൂര്‍, മിസോറാം എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് രോഗികള്‍ എല്ലാവരും രോഗമുക്തരായി. പുതിയതായി കൊവിഡ് കേസുകളൊന്നും സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.