ETV Bharat / bharat

ഇന്ത്യയിലെ കൊവിഡ് മുക്ത നിരക്ക് വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം

author img

By

Published : Jul 21, 2020, 6:44 PM IST

ഇന്ത്യയിൽ നിലവിൽ 4,02,529 കൊവിഡ് കേസുകളാണ് ഉള്ളത്. അതേ സമയം, രോഗം ഭേദമായവരുടെ എണ്ണം 7,24,577 ആയി.

COVID-19 recovery rate  കൊവിഡ് മുക്തി നിരക്ക്  ആരോഗ്യ മന്ത്രാലയം  Health Ministry
ഇന്ത്യയിലെ കൊവിഡ് മുക്തി നിരക്ക് ദിനം പ്രതി വർദ്ധിക്കുന്നതായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് മുക്ത നിരക്ക് ദിനംപ്രതി വർദ്ധിക്കുന്നതായും രോഗ മുക്തി നിരക്ക് 62.72 ശതമാനം ആയതായും ആരോഗ്യ മന്ത്രാലയം സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) ഓഫീസർ രാജേഷ് ഭൂഷൺ.

ഇന്ത്യയിൽ നിലവിൽ 4,02,529 കൊവിഡ് കേസുകളാണ് ഉള്ളത്. അതേ സമയം, രോഗം ഭേദമായവരുടെ എണ്ണം 7,24,577 ആയി. കൊവിഡ് രോഗമുക്ത നിരക്ക് കൂടിയതിൽ പ്രധാന പങ്ക് ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനുമാണെന്നും എയിംസും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പല സംസ്ഥാനങ്ങളിലും ദേശീയ ശരാശരിയേക്കാൾ താഴെയാണ് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണമെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

ഇന്ത്യയിലെ ഒരു ദശലക്ഷം ജനസംഖ്യയിൽ കൊവിഡ് കേസുകൾ 837 ആണെന്നും ചില രാജ്യങ്ങൾ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ദശലക്ഷം ജനസംഖ്യയിൽ 12-13 മടങ്ങ് കേസുകൾ അവുടെ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഒരു ദശലക്ഷം ജനസംഖ്യ അനുസരിച്ച് ഇന്ത്യയിലെ മരണനിരക്ക് 20.4 ആണെന്നും ചില രാജ്യങ്ങളിൽ ഇത് ഒരു ദശലക്ഷത്തിൽ 21-33 മരണങ്ങൾ രേഖപ്പെടുത്തുന്നതായും ഭൂഷൺ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.