ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് -19 മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കായ 1.58 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൊത്തം കേസുകളിൽ 22.2 ശതമാനം മാത്രമാണ് സജീവ കേസുകൾ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം കേസുകൾ സജീവമായ കേസുകളേക്കാൾ 3.4 മടങ്ങ് കൂടുതലാണെന്നും വീണ്ടെടുക്കൽ നിരക്ക് 75 ശതമാനത്തിലധികമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സജീവ കേസുകളുടെ എണ്ണം 6,400 ആയി കുറഞ്ഞു. ഓഗസ്റ്റ് 25 വരെ 3.68 കോടി സാമ്പിൾ പരിശോധനകൾ രാജ്യത്ത് നടത്തിയെന്നും ഭൂഷൺ പറഞ്ഞു. പോസിറ്റീവ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും മരണനിരക്ക് വളരെ കുറവാണെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.