ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 34,884 കേസുകളും 671 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 10,38,716 ആയി ഉയർന്നു. 26,273 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ മൊത്തം 2,92,589 കൊവിഡ് കേസുകളും 11,452 മരണങ്ങളും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,60,907 കൊവിഡ് കേസുകളും 2,315 മരണങ്ങളും തമിഴ്‌നാട്ടിലുണ്ടായപ്പോൾ ഡൽഹിയിൽ മൊത്തം 1,20,107 കേസുകളും 3,571 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ജൂലൈ 17 വരെ 1,34,33,742 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.