ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് -19 കേസുകളുടെ എണ്ണം 56,342 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1886 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 37,916 സജീവ കേസുകളാണ് രാജ്യത്ത് ഉള്ളത്. 16,539 കൊവിഡ് രോഗികൾ രോഗം ഭേദമായി ആശുപത്രി വിട്ടു.
18,120 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത്. ഗുജറാത്തിൽ 7,013 കേസുകളും ഡൽഹിയിൽ 5,980 കേസുകളുമാണ് ഇത് വരെ റിപ്പോർട്ട് ചെയ്തത്.