ETV Bharat / bharat

പ്രത്യേക ട്രെയിന്‍ യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി - Indian Railways makes installing Aarogya Setu mobile app 'mandatory' for travel

യാത്ര തിരിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ ഫോണുകളില്‍ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ട്വീറ്റ് ചെയ്‌തു.

Indian railways  Aarogya Setu  mobile app  coronavirus  COVID-19  പ്രത്യേക ട്രെയിന്‍ യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി  പ്രത്യേക ട്രെയിന്‍  ആരോഗ്യ സേതു ആപ്പ്  Indian Railways makes installing Aarogya Setu mobile app 'mandatory' for travel  Aarogya Setu mobile app
പ്രത്യേക ട്രെയിന്‍ യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി
author img

By

Published : May 12, 2020, 12:51 PM IST

ന്യൂഡല്‍ഹി: ലോക്ക്‌ ഡൗണ്‍ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി. യാത്ര തിരിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ ഫോണുകളില്‍ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്ന് തിങ്കളാഴ്‌ച കേന്ദ്ര റെയില്‍വെ മന്ത്രാലയം ട്വീറ്റ് ചെയ്‌തു. അതേസമയം ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന പ്രത്യേക ട്രെയിനുകളിലെ യാത്രക്കാര്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ ആപ്പ് നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നില്ല.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച നടത്തിയ കൂടികാഴ്‌ചക്ക് പിന്നാലെയാണ് ആപ്പ് നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്ര സര്‍ക്കര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രതികരിച്ചിരുന്നു. ഇതിനോടകം തന്നെ രാജ്യത്തെ 9.8 കോടി ആളുകളുകള്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.