ETV Bharat / bharat

ശക്തി അറിയിക്കാൻ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യൻ നാവിക സേന - നാവികസേന ടാബ്ലോ

കേന്ദ്ര സർക്കാരിന്‍റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയില്‍ നാവികസേനയുടെ പ്രതിബദ്ധത വിളിച്ചോതുന്നതാണ് നാവികസേനയുടെ നിശ്ചല ദൃശ്യം

Indian Navy  Republic Day Parade  firepower  Make in India  ഇന്ത്യൻ നാവികസേന  റിപ്പബ്ലിക് ദിന പരേഡ്  നാവികസേന ടാബ്ലോ  ടാബ്ലോ
ഇന്ത്യൻ നാവിക സേന
author img

By

Published : Jan 9, 2020, 9:36 AM IST

ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേന ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന നിശ്ചല ദൃശ്യം ഔദ്യോഗികമായി പുറത്തിറക്കി. നാവികസേനയുടെ ശക്തി ത്രിമാന തലത്തില്‍ പ്രദർശിപ്പിക്കുന്നതാണ് റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യം. സർക്കാരിന്‍റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയില്‍ നാവികസേനയുടെ പ്രതിബദ്ധത കൂടി ഈ കലാദൃശ്യം വിളിച്ചോതും. 'ഇന്ത്യൻ നേവി-സൈലന്‍റ്, സ്ട്രോങ്, സ്വിഫ്റ്റ്' എന്ന ആശയത്തിലൂന്നിയാണ് നിശ്ചല ദൃശ്യം രൂപകല്‍പന ചെയ്‌തിരിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരിക്കുന്ന യുദ്ധക്കപ്പലായ വിക്രാന്തിന്‍റെ ചെറിയ പ്രതിരൂപവും കലാരൂപത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്‍റെ സാമ്പത്തിക സ്വത്തുക്കൾ സംരക്ഷിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ജനങ്ങൾക്ക് സഹായം നൽകുകയും ചെയ്യുന്ന നാവികസേനയെ നിശ്ചല ദൃശ്യം പ്രതിനിധാനം ചെയ്യും. ഒപ്പം വിശ്വസനീയവും യുദ്ധസന്നദ്ധവുമായ സൈനിക ശക്തിയായി നാവികസേനയെ അവതരിപ്പിക്കുക കൂടിയാണ് ഈ കലാരൂപത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.