ETV Bharat / bharat

കരുത്തുകൂട്ടാന്‍ നാവികസേന; ആണവ അന്തര്‍വാഹിനികളുടെ നിര്‍മാണ പദ്ധതി പുരോഗമിക്കുന്നു - കിലോ ക്ലാസ്

ന്യൂക്ലിയര്‍ മിസൈലുകളോടുകൂടിയാകും അന്തര്‍വാഹിനികളുടെ നിര്‍മാണം. നിലവില്‍ റഷ്യന്‍ നിര്‍മിത കിലോ ക്ലാസ്, ജര്‍മന്‍ നിര്‍മിത എച്ച്.ഡി.വി, ഫ്രഞ്ച് നിര്‍മിത സ്കോര്‍പ്പിയന്‍ ക്ലാസ് എന്നിവയാണ് ഇന്ത്യയുടെ കരുത്ത്

Indian Navy planning to build six nuclear attack submarines: Navy to Parliamentary panel  കരുത്തുകൂട്ടാന്‍ നാവികസേന  ആണവ അന്തര്‍വാഹിനി  ആണവ അന്തര്‍വാഹിനികളുടെ നിര്‍മാണ പദ്ധതി പുരോഗമിക്കുന്നു  ന്യൂക്ലിയർ പവർഡ് അറ്റാക്ക്  കിലോ ക്ലാസ്  സ്കോര്‍പ്പിയന്‍ ക്ലാസ്
കരുത്തുകൂട്ടാന്‍ നാവികസേന; ആണവ അന്തര്‍വാഹിനികളുടെ നിര്‍മാണ പദ്ധതി പുരോഗമിക്കുന്നു
author img

By

Published : Dec 29, 2019, 7:41 PM IST

ന്യഡല്‍ഹി: കരുത്തു വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന. ആറ് ആണവ അന്തര്‍വാഹിനികളുടെയും (ന്യൂക്ലിയർ പവർഡ് അറ്റാക്ക്), 18 പരമ്പരാഗത അന്തര്‍വാഹിനികളുടെയും നിര്‍മാണ പദ്ധതികളുമായി സേന മുന്നോട്ടു പോകുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇന്ത്യ 15 പരാമ്പരാഗത അന്തര്‍വാഹിനികള്‍ സ്വന്തമായും ഒരു എസ്എസ്എൻ വാടക ഇനത്തിലുമാണ് ഉപയോഗിക്കുന്നത്.

ന്യൂക്ലിയര്‍ മിസൈലുകളോടുകൂടി സ്വകാര്യ പങ്കാളിത്തത്തോടെ ആഭ്യന്തരമായാകും അന്തര്‍വാഹിനികളുടെ നിര്‍മാണം. നിലവില്‍ റഷ്യന്‍ നിര്‍മിത കിലോ ക്ലാസ്, ജര്‍മന്‍ നിര്‍മിത എച്ച്.ഡി.വി, ഫ്രഞ്ച് നിര്‍മിത സ്കോര്‍പ്പിയന്‍ ക്ലാസ് എന്നിവയാണ് ഇന്ത്യയുടെ കരുത്ത്. കൂടാതെ റഷ്യയില്‍ നിന്നും വാടകക്ക് എടുത്ത ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് ചക്രയും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കാല്‍വരിയും കന്തേരിയും ഉള്‍പ്പെടെയുള്ള അന്തര്‍വാഹിനികളാണ് സേന നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല നിലവിലെ അന്തര്‍വാഹിനികള്‍ക്ക് 17 മുതല്‍ 31 വര്‍ഷം വരെ പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൊജക്ട് 75 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും ആറ് അന്തര്‍വാഹിനികളുടെ നിര്‍മാണം. മറ്റുള്ളവയുടെ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്പനികളുടെ സഹായവും വിദേശ നിര്‍മിത ഉല്‍പ്പന്നങ്ങളും ഉപയോഗിക്കും. നയതന്ത്ര പങ്കാളിത്ത നയത്തിന്‍റെ ഭാഗമായാകും വിദേശ കമ്പനികളെ ഉള്‍പ്പെടുത്തുന്നത്.

Intro:Body:

https://www.aninews.in/news/national/general-news/indian-navy-planning-to-build-six-nuclear-attack-submarines-navy-to-parliamentary-panel20191229162325/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.