ETV Bharat / bharat

ഇന്ത്യയുടെ ആരോഗ്യപരിപാലന സംരക്ഷണ പദ്ധതികളും പൊതുജനാരോഗ്യവും - പൊതുജനാരോഗ്യം

ഇന്ത്യയിൽ 20 ലക്ഷം ഡോക്‌ടർമാരുടെയും 40 ലക്ഷം നഴ്‌സുമാരുടെയും കുറവാണുള്ളത്

ഇന്ത്യ
author img

By

Published : Nov 25, 2019, 5:43 PM IST

ആരോഗ്യ പരിപാലനത്തിനായി സർക്കാർ ധനസഹായം ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി ആളുകൾക്ക് യാതൊരു സഹായവും ലഭിക്കാത്ത അവസ്ഥയാണ്. ഇതിന് തെളിവാണ് ഇന്ത്യയിലെ പൊതുജനാരോഗ്യ സംരക്ഷണത്തിന്‍റെ ദയനീയ അവസ്ഥയെക്കുറിച്ച് നീതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ട്. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം കൈവരിക്കുന്നതിനായി നേരിടുന്ന വെല്ലുവിളികളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വലിയൊരു ഭാഗം ചെലവഴിക്കുമ്പോഴും ഇക്കാര്യത്തിൽ ഇന്ത്യ വളരെയധികം പിറകിലാണ്. നമ്മുടെ രാജ്യത്തിന്‍റെ തീർത്തും ദൗർഭാഗ്യകരമായ അവസ്ഥക്ക് തെളിവാണിത്. ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പെടുക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ചില വിഭാഗങ്ങളെ നീതി ആയോഗ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ ജിഡിപിക്ക് അനുപാതമായി ആരോഗ്യസംരക്ഷണത്തിനാവശ്യമായ ആകെ ചെലവിനെ ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്‌ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ചെലവുകൾ തുച്ഛമാണ്. അന്താരാഷ്ട്ര തലത്തിൽ ശരാശരി വ്യക്തിഗത ആരോഗ്യ ചെലവ് 18 ശതമാനം മാത്രമാണ്. എന്നാൽ ദേശീയ തലത്തിൽ മൊത്തം ചികിത്സാ ചെലവിന്‍റെ 63 ശതമാനാണ് ഒരു വ്യക്തി വഹിക്കേണ്ടി വരുന്നത്.

ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനം മാത്രമാണ് പ്രമുഖ പദ്ധതിയായ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുന്നത്. വിവിധ സർക്കാർ-സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുന്ന അഞ്ച് ശതമാനം ആളുകൾ ഒഴികെയാണ് പ്രധാൻ മന്ത്രി പദ്ധതിയുടെ പരിധിയിൽ വരുന്നത്. ഭൂരിപക്ഷം വരുന്ന ആളുകൾക്കും ആരോഗ്യ പരിരക്ഷയില്ലെന്ന വസ്തുത ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്.

ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ വെളിപ്പെടുത്തലുകൾ അനുസരിച്ച് മെഡിക്കൽ ബില്ലുകൾ പ്രതിവർഷം ആറു കോടി ജനങ്ങളെയാണ് കടത്തിലേക്ക് തള്ളിവിടുന്നത്. എന്നാൽ, കൃത്യമായി മാർഗ നിർദേശങ്ങൾ ലഭിക്കാത്തത് കൊണ്ട് മാത്രം ആരോഗ്യ ഇൻഷുറൻസിന്‍റെ ആനുകൂല്യങ്ങൾ നേടാൻ കഴിയാതെ പോകുന്നവരും ഇതിൽ ഉൾപ്പെടുന്നു. കൃത്യ സമയത്തെ ആരോഗ്യ സേവനങ്ങളുടെ അഭാവം മൂലം 24 ലക്ഷം പേരുടെ ജീവനാണ് നഷ്‌ടപ്പെടുന്നത്.

ആരോഗ്യ സംരക്ഷണത്തിന്‍റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ വിശ്വാസം നേടുന്നതിനും നീതി ആയോഗ് നിരവധി കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. 2030 ഓടെ കുറഞ്ഞത് 10 ലക്ഷം ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ മരണനിരക്ക് 16 ശതമാനം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതാണ് നീതി ആയോഗിന്‍റെ നിർദേശങ്ങൾ.

മെഡിക്കൽ ടൂറിസത്തിന്‍റെ വളർച്ച ആകർഷകമാണെങ്കിലും പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ആരോഗ്യസംരക്ഷണത്തിന്‍റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കി 195 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ഇന്ത്യ145 ആം സ്ഥാനത്താണ് നിലകൊള്ളുന്നത്. ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ നമ്മെക്കാൾ മികച്ച ഗുണനിലവാരം പുലർത്തുന്നതായാണ് സർവേ റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള ബാഹ്യമായ റിപ്പോർട്ടുകൾ കൂടാതെ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അഭാവം 20 ശതമാനമാണെന്നും കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സെന്‍ററുകളുടെ അഭാവം 30 ശതമാനമാണെന്നും കേന്ദ്ര സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. കൂടാതെ 20 ലക്ഷം ഡോക്‌ടർമാരുടെയും 40 ലക്ഷം നഴ്‌സുമാരുടെയും കുറവാണ് ഇന്ത്യയിലുള്ളത്. സുരക്ഷിതമായ ആരോഗ്യ സംരക്ഷണമെന്ന ആശയത്തെ ചോദ്യം ചെയ്യുന്നവയാണ് ഇത്തരം വസ്‌തുതകൾ.

ഇന്ത്യയിൽ അലോപ്പതി ചികിത്സ നടത്തുന്ന 57 ശതമാനം പേരും അയോഗ്യരായ ഡോക്‌ടർമാരാണെന്ന് സർക്കാർ വെളിപ്പെടുത്തിയിരുന്നു. 98 ശതമാനം ആശുപത്രികളിലും പത്തില്‍ താഴെ ജീവനക്കാർ മാത്രമാണെന്നും നീതി ആയോഗ് റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രികളും ഡോക്‌ടർമാരും പ്രധാനമായും നഗരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഗ്രാമീണ ആരോഗ്യ സംരക്ഷണത്തെ ഇത് ബാധിക്കുന്നു. ഇത്തരം സാഹചര്യത്തിൽ വ്യാജ മെഡിക്കൽ ഇൻഷുറൻസുകളുടെ വർധനവുണ്ടാകുമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നൽകുന്നു.

മാനവ വിഭവശേഷി വികസനത്തിന് പൊതുജനാരോഗ്യം നിർബന്ധമാണെന്ന ദീർഘവീക്ഷണത്തോടെ ദക്ഷിണ കൊറിയ, ചൈന, തുർക്കി, പെറു, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യസംരക്ഷണം കാര്യക്ഷമമാക്കി. ഇന്ത്യയും മേൽപ്പറഞ്ഞ രാജ്യങ്ങളും തമ്മിലുള്ള അന്തരത്തിന് പ്രധാന കാരണം വിഭവങ്ങളുടെ അപര്യാപ്‌തതയാണ്. ഇന്ത്യയിലെ പ്രതിശീർഷ ആരോഗ്യ സംരക്ഷണ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ ചൈന ഏഴ് മടങ്ങാണ് കൂടുതൽ ചെലവഴിക്കുന്നത്. ക്യൂബ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ ജിഡിപിയുടെ 7-8 ശതമാനം ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുമ്പോൾ ഇന്ത്യ ചെലവഴിക്കുന്നത് 1.1 ശതമാനം മാത്രമാണ്.

ഇന്ത്യ വളരെ പ്രതീക്ഷ നൽകുന്ന അവസ്ഥയിലാണെന്നും പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാകുമെന്നും ബിൽ ഗേറ്റ്സ് പറഞ്ഞിരുന്നു. ഈ വാക്കുകൾ യാഥാർഥ്യമാക്കുന്നതിനും സർക്കാർ ആശുപത്രികളുടെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിനും വേണ്ടി വെല്ലുവിളികളെ നാം മറികടക്കണം. വാസ്‌തവത്തിൽ തകർന്നുകൊണ്ടിരിക്കുന്ന മെഡിക്കൽ സേവനങ്ങൾക്ക് ശരിയായ ചികിത്സ നൽകിയാൽ മാത്രമേ മെച്ചപ്പെട്ട പൊതുജനാരോഗ്യം സുസ്ഥിരമാകൂ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.