ETV Bharat / bharat

കൊവിഡിനിടെ ഇന്ത്യ കയറ്റുമതിയില്‍ പുരോഗതി കൈവരിച്ചു

ഏപ്രില്‍, മെയ്‌ മാസങ്ങളെ അപേക്ഷിച്ച് ജൂണില്‍ മെച്ചപ്പെട്ട പുരോഗതിയുണ്ടെന്ന് മന്ത്രി പിയുഷ്‌ ഗോയല്‍ ചൂണ്ടികാട്ടി.

കൊവിഡ്‌ പ്രതിസന്ധി  ഇന്ത്യന്‍ കയറ്റുമതി രംഗം  പീയുഷ്‌ ഗോയല്‍  ന്യൂഡല്‍ഹി  Indian exports  COVID-19  Goyal
കൊവിഡ്‌ പ്രതിസന്ധി മറികടക്കുന്നതില്‍ ഇന്ത്യന്‍ കയറ്റുമതി രംഗത്ത് പുരോഗതിയെന്ന് പീയുഷ്‌ ഗോയല്‍
author img

By

Published : Jun 22, 2020, 5:41 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ കയറ്റുമതി രംഗം കൊവിഡ്‌ പ്രതിസന്ധിയെ മറികടക്കാന്‍ തുടങ്ങിയതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ്‌ ഗോയല്‍. ഏപ്രില്‍, മെയ്‌ മാസങ്ങളെ അപേക്ഷിച്ച് ജൂണില്‍ മെച്ചപ്പെട്ട പുരോഗതിയുണ്ടെന്നും കേന്ദ്ര മന്ത്രി ചൂണ്ടികാട്ടി. ഏപ്രിലില്‍ 60 ശതമാനവും മെയില്‍ 35 ശതമാനം ഇടിവാണ് മേഖല നേരിട്ടതെങ്കില്‍ ജൂണായപ്പോഴേക്കും അത് 10-12 ശതമാനമായെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയോടെ റെയില്‍വെ ചരക്ക് നീക്കം പൂര്‍ണ തോതില്‍ വീണ്ടെടുക്കും. ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത ഇരട്ടിയാക്കുന്നതിനെ കുറിച്ചും റെയിവെ ആചോചിക്കുന്നണ്ടെന്ന് മന്ത്രി പറഞ്ഞു. ലോക്ക്‌ഡൗണ്‍ കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 7.5 മില്യണ്‍ ആളുകളെയാണ് ട്രെയിന്‍ മാര്‍ഗം തിരിച്ചെത്തിച്ചത്. സാധാരണ യാത്രക്കാര്‍ക്കായി 230 ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു. വിദേശ നിക്ഷേപകരെ അവഗണിക്കുന്നതല്ല കേന്ദ്ര സര്‍ക്കാരിന്‍റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.