ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയുമായി പങ്കുവെക്കുന്ന തീരദേശ മേഖലയില്‍ ഇന്ത്യന്‍ തീരദേശ സുരക്ഷസേന അതീവ ജാഗ്രതയില്‍. നിരീക്ഷണത്തിനായി അത്യാധുനിക സംവിധാനമുള്ള വിമാനങ്ങളും കപ്പലുകളും ഇന്ത്യന്‍ തീരത്ത് വിന്യസിച്ചു. 2008ലെ മുംബൈ ഭീകരാക്രമണം പോലെ മറ്റൊരു സംഭവം നടക്കാതിരിക്കാന്‍ വേണ്ട എല്ലാ മുന്‍ കരുതലുകളും ചെയ്യുന്നുണ്ടെന്ന് തീരദേശ സുരക്ഷാ സേനാ അറിയിച്ചു.
വിവിധ ഇടങ്ങളിലായി നടന്ന എട്ട് സ്ഫോടന പരമ്പരയില്‍ 290 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 500ധികം പേര്‍ക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ പൊലീസ് വക്താവ് രുവാന്‍ ഗുണശേഖര പറഞ്ഞു.