ന്യൂഡല്‍ഹി: പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട ഹവ് പദം ബഹദൂര്‍ ശ്രേഷ്‌ഥയ്‌ക്കും റൈഫിൾമാന്‍ ഗമില്‍ കുമാര്‍ ശ്രേഷ്‌ഥയ്‌ക്കും പ്രണാമമര്‍പ്പിച്ച് ഇന്ത്യന്‍ കരസേന. കരസേന മേധാവി ബിപിന്‍ റാവത്ത് ഉൾപ്പെടെയുള്ള എല്ലാവരും ധീരരായ സൈനികരുടെ ത്യാഗത്തിന് മുന്നില്‍ അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ അനുശോചനമര്‍പ്പിക്കുന്നുവെന്നും കരസേന ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
-
General Bipin Rawat #COAS and all ranks salute the supreme sacrifice of our brave soldiers & offer deepest condolences to the families. https://t.co/rQLgWNRlFr
— ADG PI - INDIAN ARMY (@adgpi) October 20, 2019 " class="align-text-top noRightClick twitterSection" data="
">General Bipin Rawat #COAS and all ranks salute the supreme sacrifice of our brave soldiers & offer deepest condolences to the families. https://t.co/rQLgWNRlFr
— ADG PI - INDIAN ARMY (@adgpi) October 20, 2019General Bipin Rawat #COAS and all ranks salute the supreme sacrifice of our brave soldiers & offer deepest condolences to the families. https://t.co/rQLgWNRlFr
— ADG PI - INDIAN ARMY (@adgpi) October 20, 2019
ശനിയാഴ്‌ച രാത്രിയിലായിരുന്നു രണ്ട് സൈനികര്‍ ഉൾപ്പെടെ മൂന്ന് പേര്‍ അതിര്‍ത്തിയിലെ കുപ്‌വാരയില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. മൂന്ന് പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന പാകിസ്ഥാന് നേരെ തിരിച്ചടിക്കുകയും പത്തോളം പാക് സൈനികരെ വധിക്കുകയും ചെയ്‌തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാര്‍ ലംഘനം നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ അതിര്‍ത്തി കടത്താനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.