ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി. ബാലാക്കോട്ട് വ്യോമാക്രമണത്തിലെ നിര്‍ണായക പങ്ക് പരിഗണിച്ചാണ് ബഹുമതി. എയര്‍ ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്‍റി അഗര്‍വാൾ യുദ്ധസേവാ മെഡലിനും അര്‍ഹയായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നു കയറിയ പാകിസ്ഥാന്‍റെ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി 27ന് അഭിനന്ദന്‍റെ മിഗ് 21 വിമാനം ആക്രമിക്കപ്പെടുകയും അദ്ദേഹം പാകിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലാവുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് മൂന്നാം ദിവസമായിരുന്നു അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്.