ETV Bharat / bharat

കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യൻ നേട്ടങ്ങൾ - യുഎന്‍

യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെയും വിദേശരാജ്യങ്ങളെയും ഉപയോഗിച്ച് പാകിസ്ഥാനുമേൽ ഇന്ത്യ ചെലുത്തിയ സമർദ്ദവും ഏറ്റുമുട്ടലിൽ വ്യോമതിർത്തി ലംഘിക്കരുത് എന്ന നിലപാടും കാർഗിൽ വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നതിന് പ്രധാന കാരണങ്ങളായി.

കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യൻ നേട്ടങ്ങൾ
author img

By

Published : Jul 26, 2019, 8:15 AM IST

1999 ജൂലൈ 26 ന് കാർഗിൽ മല നിരകളിൽ ഇന്ത്യൻ സൈന്യം വിജയക്കൊടി നാട്ടുമ്പോൾ ഇന്ത്യ നേടിയത് പാകിസ്ഥാന് മേലുള്ള സമ്പൂർണ വിജയം മാത്രമായിരുന്നില്ല. ആഗോള രാജ്യങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കിയ വിജയം രാജ്യത്തിന്‍റെ ചരിത്രപരമായ നാഴികകല്ലുകളിൽ ഒന്നുകൂടിയാണ്. ഇന്ത്യൻ സേനയുടെ ആത്മാഭിമാനം അടയാളപ്പെടുത്തിയ സായുധ വിജയത്തിനൊപ്പം ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞന്‍റെ കൈയടക്കത്തോടെ അടല്‍ ബിഹാരി വാജ്പേയി എന്ന ഇന്ത്യൻ പ്രധാനമന്ത്രി കാർഗിൽ വിഷയം കൈകാര്യം ചെയ്‌തു. യുദ്ധത്തിൽ ഇന്ത്യക്ക് സ്വന്തമാക്കാനായത് നയതന്ത്രപരമായ വിജയം കൂടിയാണ് എന്നതും ശ്രദ്ധേയമാണ്.

യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെയും വിദേശരാജ്യങ്ങളെയും ഉപയോഗിച്ച് പാകിസ്ഥാനുമേൽ ഇന്ത്യ ചെലുത്തിയ സമർദ്ദവും ഏറ്റുമുട്ടലിൽ വ്യോമതിർത്തി ലംഘിക്കരുത് എന്ന നിലപാടും കാർഗിൽ വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നതിന് പ്രധാന കാരണങ്ങളായി.

അതുകൊണ്ടു തന്നെ വിജയത്തിന് പിന്നാലെ വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളില്‍ വന്‍ പുരോഗതിയുണ്ടാക്കാനും ഇന്ത്യക്ക് സാധിച്ചു. വിദേശനിക്ഷേപവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും ബാങ്കിംഗ് മേഖലയിലെ സ്വകാര്യ നിക്ഷേപവും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചക്ക് കാരണമായെന്ന് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു.

രണ്ടു ആണവ ശക്തികൾ തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയ യുദ്ധത്തിൽ നേടാനായ ആധിപത്യം ഇന്ത്യൻ പ്രതിരോധ രംഗത്തിനും കൂടുതൽ കരുത്തു പകർന്നു. യുദ്ധത്തിന് ശേഷം വീണ്ടും അധികാരത്തിലേറിയ വാജ്‌പേയി സർക്കാർ മുതൽ ഇന്ത്യൻ പ്രതിരോധ മേഖലക്ക് കൂടുതൽ കരുത്തുപകർന്ന് നൽകുന്നതിൽ കാർഗിലിന്‍റെ പങ്ക് ഏറെ വലുതാണ്. ഇന്ത്യൻ വ്യോമ സേനയുടെ കരുത്തായ മിഗ്, മിറാഷ് വിമാനങ്ങൾ ശക്തി തെളിയിച്ചതും കാർഗിൽ യുദ്ധത്തിൽ തന്നെ. പ്രതിരോധ ഉപകരണങ്ങളും, വിദൂരനിയന്ത്രിത വ്യോമ വാഹനങ്ങളും, ലേസർ നിയന്ത്രിത ബോംബുകളുമെല്ലാം പരീക്ഷിക്കപ്പെട്ട യുദ്ധം ഇന്ത്യൻ പ്രതിരോധ ശക്തി ഊട്ടി ഉറപ്പിക്കുനത്തിലും കാരണമായി.

ലോക രാഷ്ട്രങ്ങൾക്കിടയിൽ ശക്തമായ സാന്നിധ്യമായി മാറാനും കാർഗിൽ വിജയം ഇന്ത്യയെ സഹായിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇന്ന് വളർന്ന് പുതിയൊരു തലത്തിലേക്കെത്തിയതും കാർഗിൽ യുദ്ധത്തിലെ സഹകരണത്തിന് ശേഷമാണെന്നും വിലയിരുത്താം.

രാജ്യം ഇരുപതാമത് കാർഗിൽ ദിനം ആഘോഷിക്കുമ്പോൾ പ്രകോപനങ്ങൾ തുടർകഥയാകുന്ന അതിർത്തിയിൽ ഇന്ത്യൻ മണ്ണിലേക്ക് കടന്നുള്ള സൈനികവിന്യാസത്തിന് പാക് സർക്കാർ മുതിരാത്തതും കാർഗിൽ നൽകിയ പാഠങ്ങൾക്ക് വലിയ പങ്കുണ്ട്.

Intro:Body:

ടോപിക്ക് - 

കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യൻ നേട്ടങ്ങൾ.

1999 ജൂലൈ 26 ന് കാർഗിൽ മല നിരകളിൽ ഇന്ത്യൻ സൈന്യം വിജയക്കൊടി നാട്ടുമ്പോൾ   ഇന്ത്യ നേടിയത് പാകിസ്താന് മേലുള്ള സമ്പൂർണ വിജയം മാത്രമായിരുന്നില്ല. ആഗോള രാജ്യങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കിയ വിജയം , രാജ്യത്തിന്റെ ചരിത്രപരമായ നാഴികകല്ലുകളിൽ ഒന്നുകൂടിയാണ്. ഇന്ത്യൻ സേനയുടെ ആത്മാഭിമാനം അടയാളപെടുത്തിയ സായുധ വിജയത്തിനൊപ്പം ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞന്റെ കൈയടക്കത്തോടെ വാജ്പേയി കാർഗിൽ വിഷയം കൈകാര്യം ചെയ്ത യുദ്ധത്തിൽ, ഇന്ത്യക്ക് സ്വന്തമാക്കാനായത് നയതന്ത്രപരമായ വിജയം കൂടിയാണ്.യുഎന്‍

ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെയും വിദേശരാജ്യങ്ങളെയും ഉപയോഗിച്ച് പാകിസ്താനുമേൽ ഇന്ത്യ ചെലുത്തിയ സമർധവും. ഏറ്റുമുട്ടലിൽ വ്യോമതിർത്തി ലംഘികരുത് എന്ന നിലപാടും , കാർഗിൽ വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നതിന് പ്രധാന കാരണങ്ങളായി. അതുകൊണ്ടു തന്നെ വിജയത്തിന് പിന്നാലെ 

വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര,വ്യാപാര ബന്ധങ്ങളില്‍ വന്‍ പുരോഗതിയുണ്ടാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. വിദേശനിക്ഷേപവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും ബാങ്കിംഗ് മേഖലയിലെ സ്വകാര്യ നിക്ഷേപവും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചക്ക് കാരണമായി.

രണ്ടു ആണവ ശക്തികൾ തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയ യുദ്ധത്തിൽ നേടാനായ ആധിപത്യം , ഇന്ത്യൻ പ്രതിരോധ രംഗത്തിനും കൂടുതൽ കരുത്തു പകർന്നു. യുദ്ധത്തിന് ശേഷം വീണ്ടും അധികാരത്തിലേറിയ വാജ്‌പേയി സർക്കാർ മുതൽ ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തുപകർന്ന് നൽകുന്നതിൽ , കാർഗിലിന്റെ പങ്ക് ഏറെ വലുതാണ്. ഇന്ത്യൻ വ്യോമ സേനയുടെ കരുത്തായ  മിഗ് , മിറാഷ് വിമാനങ്ങൾ ശക്തി തെളിയിച്ചതും കാർഗിൽ യുദ്ധത്തിൽ തന്നെ. പ്രതിരോധ ഉപകരണങ്ങളും, വിദൂരനിയന്ത്രിത വ്യോമ വാഹനങ്ങളും, ലേസർ നിയന്ത്രിത ബോംബുകളുമെല്ലാം പരീക്ഷിക്കപ്പെട്ട യുദ്ധം ഇന്ത്യൻ പ്രതിരോധ ശക്തി ഊട്ടി ഉറപ്പിക്കുനത്തിലും കാരണമായി.

ലോക രാഷ്ട്രങ്ങൾക്കിടയിൽ ശക്തമായ സാനിധ്യമായി മാറാനും കാർഗിൽ വിജയം ഇന്ത്യയെ സഹായിച്ചു. 

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇന്ന് വളർന്ന് പുതിയൊരു തലത്തിലേക്കെത്തിയതും കാർഗിൽ യുദ്ധത്തിലെ സഹകരണത്തിന് ശേഷമാണെന്നും വിലയിരുത്താം. 

രാജ്യം ഇരുപതാമത് കാർഗിൽ ദിനം ആഘോഷിക്കുമ്പോൾ, 

പ്രകോപനങ്ങൾ തുടർകഥയാകുന്ന അതിർത്തിയിൽ, ഇന്ത്യൻ മണ്ണിലേക്ക് കടന്നുള്ള സൈനികവിന്യാസത്തിന് പാക് സർക്കാർ മുതിരതാത്തതും കാർഗിൽ നൽകിയ പാഠങ്ങൾക്ക് വലിയ പങ്കുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.